ശശി തരൂർ 
Kerala

കമ്യൂണിസ്റ്റ് ഭരണത്തിൽ കീഴിൽ പൊലീസ് നിയമലംഘനത്തിന്‍റെ ഏജന്‍റുമാർ: തരൂർ

ഭരണകക്ഷിയുടെ മോശമായ പ്രവർത്തനങ്ങൾക്ക് പൊലീസ് കൂട്ടു നിൽ‌ക്കുകയാണെന്നും തരൂർ പറഞ്ഞു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്എഫ്ഐ പ്രവർത്തകർ തെരുവിൽ നടത്തിയ പ്രതിഷേധത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി ഡോ. ശശി തരൂർ. കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ നിയമലംഘനത്തിന്‍റെ ഏജന്‍റുമാരായി പൊലീസ് മാറിയെന്ന് തരൂർ എക്സിൽ (ട്വിറ്റർ) കുറിച്ചു. ""കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാഹിബിനോട് എസ്എഫ്ഐ ഗൂണ്ടകൾ നടത്തിയത് അപമര്യാദയായ പെരുമാറ്റം. അദ്ദേഹത്തെ അവർ ആക്രമിച്ചു. അദ്ദേഹത്തിന്‍റെ രോഷം മനസിലാക്കാവുന്നതേയുള്ളൂ.

‌കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള പൊലീസ് നിയമലംഘനത്തിന്‍റെ ഏജന്‍റുമാരാണ്. ഭരണകക്ഷിയുടെ മോശമായ പ്രവർത്തനങ്ങൾക്ക് അവർ കൂട്ടുനിൽക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ സമാധാനപരമായി പ്രതിഷേധം നടത്തിയ വിദ്യാർഥികളെ അവർ കൈയേറ്റം ചെയ്തു.

എന്നാൽ ഗവർണറെ ആക്രമിക്കാൻ അവർ അനുവദിച്ചു. ലജ്ജാകരം''– എന്നാണ് ശശി തരൂർ കുറിച്ചത്. എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനം തടയുന്നതിന്‍റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?