Representative image 
Kerala

ആറ് ജില്ലകളിൽ തിങ്കളാഴ്ച സ്കൂൾ അവധി

തിരുവനന്തപുരം: മകരവിളക്ക്, തൈപ്പൊങ്കൽ, എന്നിവ പ്രമാണിച്ച് ആറ് ജില്ലകളിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മകരവിളക്ക്, തൈപ്പൊങ്കൽ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി എന്നിവ പ്രമാണിച്ചാണ് അവധി. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതുപരീക്ഷയ്ക്കോ അവധി ബാധമായിരിക്കില്ല.

ശബരിമല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് വെള്ളിയാഴ്ച കാഞ്ഞിരപ്പിള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും കോട്ടയം ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മകരപ്പൊങ്കൽ സമയത്തെ തിരക്കുകൾ പരിഗണിച്ച് റെയിൽവേ പ്രത്യേക ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 15നാണ് ശബരിമലയിൽ മകരവിളക്ക് മഹോത്സവം.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു