Nivin Pauly 
Kerala

ലൈംഗികാതിക്രമക്കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്; പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 6 പേർ കൂട്ട ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് നിവിനെതിരേ അന്വേഷണം നടത്തിയത്.

കൊച്ചി: ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. നിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് കേസ് അന്വേഷിച്ച് കോതമംഗലം ഊന്നുകൽ പൊലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. കേസിൽ ആറാം പ്രതിയായാണ് നിവിൻ പോളിയെ ഉൾപ്പെടുത്തിയിരുന്നത്. ലൈംഗിക പീഡനം നടന്നുവെന്ന് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസങ്ങളിലോ സമയത്തോ നിവിൻ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 6 പേർ കൂട്ട ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് നിവിനെതിരേ അന്വേഷണം നടത്തിയത്. 2023 ഡിസംബർ 14,15 തിയതികളിൽ ദുബായിൽ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്നാണ് പരാതി നൽകിയിരുന്നത്.

പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ടായിരുന്നു. എന്നാൽ ഈ ദിവസങ്ങളിൽ കൊച്ചിയിലെ ഷൂട്ടിങ് സൈറ്റിൽ നിവിൻ ഉണ്ടായിരുന്നതായി സംവിധായകൻ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും