ലൈംഗിക പീഡന കേസ്; അറസ്റ്റ് ഉടൻ ഉണ്ടാകില്ല 
Kerala

ലൈംഗിക പീഡന കേസ്; അറസ്റ്റ് ഉടൻ ഉണ്ടാകില്ല

പ്ര​തി​ക​ളെ നി​രീ​ക്ഷി​ക്കാ​നും നി​ര്‍ദേ​ശ​മു​ണ്ട്

കൊ​ച്ചി: ലൈംഗി​ക പീ​ഡ​ന കേ​സി​ല്‍ ന​ട​ന്മാ​രു​ടേ​ത​ട​ക്കം അ​റ​സ്റ്റ് ഉ​ട​ന്‍ ഉ​ണ്ടാ​കി​ല്ല. അ​റ​സ്റ്റ് ഉ​ട​ന്‍ വേ​ണ്ടെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച നി​ര്‍ദേ​ശം. മു​ന്‍കൂ​ര്‍ ജാ​മ്യ​ത്തി​ല്‍ കോ​ട​തി നി​ല​പാ​ടി​നു ശേ​ഷം മ​തി അ​റ​സ്റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം എ​ന്നാ​ണ് നി​ര്‍ദേ​ശം. കൂ​ടാ​തെ പ്ര​തി​ക​ളെ നി​രീ​ക്ഷി​ക്കാ​നും നി​ര്‍ദേ​ശ​മു​ണ്ട്. ​കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ ന​ട​ന്മാ​ര്‍ മു​ന്‍കൂ​ര്‍ ജാ​മ്യ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ളും സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ട​വേ​ള ബാ​ബു, ബാ​ബു​രാ​ജ്, സി​ദ്ദി​ഖ്, ജ​യ​സൂ​ര്യ, സം​വി​ധാ​യ​ക​ന്‍ വി.​കെ പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് മു​ന്‍കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മം തു​ട​ങ്ങി​യ​ത്. മു​കേ​ഷ് എം​എ​ല്‍എ​യും അ​ഭി​ഭാ​ഷ​ക​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി.

മ​ര​ട് സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് മു​കേ​ഷ്, ജ​യ​സൂ​ര്യ, ഇ​ട​വേ​ള ബാ​ബു, മ​ണി​യ​ന്‍പി​ള്ള രാ​ജു, കോ​ണ്‍ഗ്ര​സ് നേ​താ​വ് അ​ഡ്വ. വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍, കാ​സ്റ്റി​ങ് ഡ​യ​റ​ക്ട​ര്‍ വി​ച്ചു, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍ട്രോ​ള​ര്‍ നോ​ബി​ള്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഏ​ഴ് വ്യ​ത്യ​സ്ത എ​ഫ്‌​ഐ​ആ​റു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

യു​വ ക​ഥാ​കൃ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് സം​വി​ധാ​യ​ക​ന്‍ വി.​കെ. പ്ര​കാ​ശി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ക​ഥാ ച​ര്‍ച്ച​യ്ക്കാ​യി ഹോ​ട്ട​ല്‍ മു​റി​യി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി. കേ​സി​ല്‍ മു​ന്‍കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍കി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍. ജൂ​നി​യ​ര്‍ ആ​ര്‍ടി​സ്റ്റ് ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് ബാ​ബു​രാ​ജി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. സി​നി​മ​യി​ല്‍ അ​വ​സ​രം ന​ല്‍കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഹോ​ട്ട​ലി​ല്‍ വ​ച്ചു മു​കേ​ഷ് ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ച്ചു​വെ​ന്ന ന​ടി​യു​ടെ പ​രാ​തി​യി​ല്‍ കൊ​ച്ചി മ​ര​ട് പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൈ​മാ​റി. കേ​സി​ല്‍ ഗു​രു​ത​ര വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ​തോ​ടെ അ​റ​സ്റ്റി​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ക്ക​ണ്ടാ​ണ് മു​കേ​ഷ് മു​ന്‍കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജാ​മ്യാ​പേ​ക്ഷ​യി​ല്‍ കോ​ട​തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തു.

ബ​ലാ​ത്സം​ഗം ഉ​ള്‍പ്പെ​ടെ​യു​ള്ള ഗു​രു​ത​ര കു​റ്റ​ങ്ങ​ള്‍ ചു​മ​ത്ത​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സ്വ​ന്തം മ​ണ്ഡ​ല​മാ​യ കൊ​ല്ല​ത്ത് നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യ മു​കേ​ഷ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മു​ഖ്യ​മ​ന്ത്രി​യോ​ട് ത​ന്‍റെ വാ​ദം വി​ശ​ദീ​ക​രി​ച്ചു. ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്യു​ക​യാ​ണെ​ന്ന പ്ര​തി​രോ​ധ വാ​ദ​മാ​ണ് മു​കേ​ഷ് മു​ഖ്യ​മ​ന്ത്രി​ക്കു മു​ന്നി​ലും ഉ​ന്ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം. ​ബ്ലാ​ക് മെ​യി​ല്‍ തെ​ളി​യി​ക്കാ​നു​ള്ള വാ​ട്‌​സാ​പ്പ് ചാ​റ്റു​ക​ള്‍ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും മു​കേ​ഷ് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ കു​മാ​ര​പു​ര​ത്തെ വ​സ​തി​യാ​യ 'മാ​ധ​വ​ത്തി'​ല്‍ എ​ത്തി​യ മു​കേ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​ക്കു മു​ന്നി​ല്‍ പൊ​ലി​സ് സു​ര​ക്ഷ ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു.‌

രാ​വി​ലെ നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വീ​ടി​നു പു​റ​ത്ത് വ​രാ​നോ മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​നോ മു​കേ​ഷ് ത​യാ​റാ​യി​ല്ല. ന​ട​നും സി​പി​എം എം​എ​ല്‍എ​യു​മാ​യ മു​കേ​ഷ് സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നു ഹോ​ട്ട​ലി​ലെ​ത്തി​യ​പ്പോ​ള്‍ ക​ട​ന്നു​പി​ടി​ച്ചു​വെ​ന്നും മോ​ശ​മാ​യി സം​സാ​രി​ച്ചു​വെ​ന്നു​മാ​ണ് ന​ടി ന​ല്‍കി​യി​രി​ക്കു​ന്ന പ​രാ​തി. ​ത​ന്‍റെ സു​ഹൃ​ത്താ​യ ജൂ​നി​യ​ര്‍ ആ​ര്‍ട്ടി​സ്റ്റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ അ​വ​രു​ടെ അ​മ്മ​യോ​ട് മു​കേ​ഷ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് മ​റ്റൊ​രു ജൂ​നി​യ​ര്‍ ആ​ര്‍ട്ടി​സ്റ്റ് ആ​രോ​പ​ണ​മു​ന്ന​യി​ച്ചെ​ങ്കി​ലും പ​രാ​തി ന​ല്‍കാ​ത്ത​തി​നാ​ല്‍ കേ​സെ​ടു​ത്തി​ട്ടി​ല്ല.

എഡിഎമ്മിന്‍റെ മരണത്തിൽ കണ്ണൂർ കലക്റ്റർക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ

ഗുജറാത്തിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു; തൊഴിലാളികൾക്ക് പരുക്ക്, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നു

അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചു വിട്ടു

തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയിൽ

അന്തർദേശീയ തിയെറ്റർ സ്‌കൂൾ ഫെസ്റ്റിവൽ ഫെബ്രുവരിയിൽ