അട്ടപ്പാടി ഗവ. കോളെജ് പ്രിൻസിപ്പലിന്‍റെ കസേരയ്ക്കു പിന്നിൽ വാഴ വയ്ക്കുന്ന എസ്എഫ്ഐ പ്രവർത്തകൻ. 
Kerala

പ്രിൻസിപ്പലിന്‍റെ ഓഫിസിൽ എസ്എഫ്ഐ പ്രവർത്തകർ വാഴ നട്ടു

കെ. വിദ്യ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയെന്നു കണ്ടെത്തി പൊലീസിനെയും മഹാരാജാസ് കോളെജിനെയും അറിയിച്ച ലാലി വർഗീസാണ് അട്ടപ്പാടി കോളെജ് പ്രിൻസിപ്പൽ

അ​ഗ​ളി (പാ​ല​ക്കാ​ട്): അ​ട്ട​പ്പാ​ടി ഗ​വ. കോ​ളെ​ജ് ഹോ​സ്റ്റ​ലി​ൽ ഉ​ച്ച​ഭ​ക്ഷ​ണം മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ എ​സ്എ​ഫ്ഐ​ക്കാ​ർ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക​സേ​ര​യ്ക്കു പി​ന്നി​ൽ വാ​ഴ വ​ച്ചു. "വാ​ഴ​യാ​ണെ​ങ്കി​ൽ കു​ല​യ്ക്കു​ക​യെ​ങ്കി​ലും ചെ​യ്യും, പ്രി​ൻ​സി​പ്പ​ൽ ഒ​ന്നും ചെ​യ്യു​ന്നി​ല്ല'' എ​ന്നു പ​റ​ഞ്ഞ് പ്രി​ൻ​സി​പ്പ​ൽ എ​ന്ന പേ​രി​ട്ട ബോ​ർ​ഡ് സ​ഹി​ത​മാ​ണു വാ​ഴ വ​ച്ച​ത്.

മുൻ എ​സ്എ​ഫ്ഐ പ്രവർത്തക കെ. ​വി​ദ്യ ഗ​സ്റ്റ് ല​ക്ച​റ​ർ അ​ഭി​മു​ഖ​ത്തി​ന് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളെ​ജി​ലെ വ്യാ​ജ പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യെ​ന്നു ക​ണ്ടെ​ത്തി പൊ​ലീ​സി​നെ​യും മ​ഹാ​രാ​ജാ​സ് കോ​ളെ​ജി​നെ​യും അ​റി​യി​ച്ച ലാ​ലി വ​ർ​ഗീ​സാ​ണ് അ​ട്ട​പ്പാ​ടി കോ​ളെ​ജ് പ്രി​ൻ​സി​പ്പ​ൽ. എ​സ്എ​ഫ്ഐ​ക്കാ​ർ ത​ന്‍റെ ഓ​ഫി​സി​ൽ വാ​ഴ വ​ച്ച വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ പ്രി​ൻ​സി​പ്പ​ൽ ത​യാ​റാ​യി​ല്ല.

ഹോ​സ്റ്റ​ല്‍ ന​ട​ത്തി​പ്പി​ല്‍ അ​ഴി​മ​തി​യാ​ണെ​ന്നും, പ്രി​ന്‍സി​പ്പ​ല്‍ ഇ​ട​പെ​ടാ​ന്‍ വൈ​കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു സ​മ​രം. ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ഉ​പ​രോ​ധം പൊ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ച​ത്.

വി​ദ്യാ​ര്‍ഥി​ക​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത പ്രി​ന്‍സി​പ്പ​ലി​ന് പ​ക​രം വാ​ഴ​യാ​ണ് ന​ല്ല​തെ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​യു​മാ​യാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ര്‍ത്ത​ക​രെ​ത്തി​യ​ത്. ഹോ​സ്റ്റ​ലി​ല്‍ ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ന്ന കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ആ​റ് മാ​സ​മാ​യി ശ​മ്പ​ളം മു​ട​ങ്ങി​യെ​ന്നും പ​ണം കി​ട്ടാ​ത്ത​തി​നാ​ല്‍ ഭ​ക്ഷ​ണ​വി​ത​ര​ണം അ​വ​സാ​നി​പ്പി​ക്കു​ന്നും‌​വെ​ന്നും സ്ത്രീ​ക​ള്‍ നി​ല​പാ​ടെ​ടു​ത്തു. പി​ന്നാ​ലെ ഈ ​വി​ഷ​യം എ​സ്എ​ഫ്ഐ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ കു​ടും​ബ​ശ്രീ വ​ഴി പാ​ച​ക​മു​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക്കു നി​യോ​ഗി​ച്ച 10 ജീ​വ​ന​ക്കാ​ർ 6 മാ​സ​മാ​യി വേ​ത​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. 179 ദി​വ​സ ക​രാ​ർ അ​വ​സാ​നി​ക്കാ​റാ​യി​ട്ടും വേ​ത​നം ല​ഭ്യ​മാ​ക്കാ​ൻ കോ​ളെ​ജ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. ഭ​ക്ഷ​ണം മു​ട​ങ്ങി​യ​തോ​ടെ വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്നാ​ണ് എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് വാ​ഴ സ്ഥാ​പി​ച്ച​ത്.

അ​ഗ​ളി പൊ​ലീ​സ് എ​ത്തി പ്രി​ൻ​സി​പ്പ​ലു​മാ​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി. ജോ​ലി ചെ​യ്ത​വ​ർ കു​ടും​ബ​ശ്രീ​ക്കാ​രാ​ണെ​ന്ന് പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷം വേ​ത​നം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഹോ​സ്റ്റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ക​ന്‍റീ​നി​ൽ നി​ന്നു ന​ൽ​കി. വൈ​കി​ട്ടു ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​മെ​ന്നു കു​ടും​ബ​ശ്രീ ജീ​വ​ന​ക്കാ​രും സ​മ്മ​തി​ച്ചു.

ക​ട​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള 2 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ബാ​ധ്യ​ത പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ധാ​ര​ണ​യി​ൽ ഉ​ച്ച​യോ​ടെ സ​മ​രം അ​വ​സാ​നി​ച്ചെ​ങ്കി​ലും വൈ​കി​ട്ടു വീ​ണ്ടും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. പ്രി​ൻ​സി​പ്പ​ലു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ, തി​ങ്ക​ളാ​ഴ്ച​യോ​ടെ ക​ട​ക്കാ​ര​നു പ​ണം കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് അ​വ​ർ ആ ​തീ​രു​മാ​ന​ത്തി​ൽ നി​ന്നു മാ​റി​യെ​ന്നു പൊ​ലീ​സ് പ​റ​യു​ന്നു. ബി​ൽ ന​ൽ​കി​യാ​ൽ ട്ര​ഷ​റി​യി​ൽ നി​ന്നു പ​ണം ല​ഭി​ക്കു​മെ​ങ്കി​ലും, ബി​ൽ പാ​സാ​ക്കാ​ൻ കോ​ളെ​ജ് അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സ് നി​ല​പാ​ട്.

ഹോ​സ്റ്റ​ലി​ലെ പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​രാ​യ 40ഓ​ളം കു​ട്ടി​ക​ളു​ടെ മെ​സ് ഫീ​സും സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ളും 6 മാ​സ​മാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടി​ല്ല. മെ​സ് ഫീ​സ് ഇ​ന​ത്തി​ൽ 5 ല​ക്ഷ​ത്തോ​ളം രൂ​പ സ​ർ​ക്കാ​രി​ൽ നി​ന്നു കി​ട്ടാ​നു​ണ്ട്.

സീ പ്ലെയിന് വനം വകുപ്പിന്‍റെ റെഡ് സിഗ്നൽ; കലക്റ്റർക്ക് കത്ത്

ഉരുൾപൊട്ടൽ ധനസഹായം: കേന്ദ്ര കേരളത്തെ വെല്ലുവിളിക്കുന്നു എന്ന് റവന്യൂ മന്ത്രി

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു