Shashi Tharoor 
Kerala

‘യുവാക്കൾക്ക് അവസരം നൽകണം’, ഇത്തവണ കൂടി തിരുവനന്തപുരത്ത്: തരൂർ

ചെറിയാൻ ഫിലിപ്പിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റി‌ന് പ്രതികരണവുമായി ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വം യുവാക്കൾ പിടിച്ചെടുക്കണമെന്ന ചെറിയാൻ ഫിലിപ്പിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റി‌ന് പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഈ തവണയ്ക്ക് ശേഷം തിരുവനന്തപുരത്തു നിന്നു മാറണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നാണ് തരൂരിന്‍റെ പരാമർശം. ചെറുപ്പക്കാർക്ക് കോൺഗ്രസ്‌ അവസരം നൽകണം.‌ ഇക്കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും ശശി തരൂർ പറഞ്ഞു.

കേരളത്തിൽ കോൺഗ്രസ് രക്ഷപെടണമെങ്കിൽ വിവിധ തലങ്ങളിലെ നേതൃത്വം ത്യാഗ പൂർണ്വും സാഹസികവുമായ പ്രവർത്തനങ്ങളിലൂടെ യുവാക്കൾ പിടിച്ചെടുക്കണമെന്ന് തുടങ്ങുന്നതായിരുന്നു ചെറിയാൻ ഫിലിപ്പിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഗ്രൂപ്പ് രാഷ്ട്രീയം സൃഷ്ടിച്ച ജീവനില്ലാത്ത സ്ഥിരം പ്രതിഷ്ഠകളെ തച്ചുടയ്ക്കുന്ന ബുൾഡോസറായി യൂത്ത് കോൺഗ്രസ് മാറണം.

ഭരണ വിരുദ്ധ വികാരം ആളി കത്തുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ ജനഹിതം മാനിച്ചുള്ള പുതിയ കർമമാർഗങ്ങൾ സ്വീകരിച്ചാൽ യൂത്ത് കോൺഗ്രസിനും കെഎസ്‍യുവിനും വീണ്ടും സമൂഹത്തിലെ തിരുത്തൽ ശക്തിയാവാൻ കഴിയുമെന്നും ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇന്ത്യ എതിർത്തു; ചാംപ്യൻസ് ട്രോഫി പാക് അധീന കശ്മീരിൽ കൊണ്ടുപോകില്ല

ഇപിയെ വിശ്വസിക്കുന്നു, പാർട്ടി അന്വേഷണമില്ല; ആത്മകഥാ വിവാദത്തിൽ എം.വി. ഗോവിന്ദൻ

ശബരിമല ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

എറണാകുളത്തെ 10 വീടുകളിൽ കുറുവ സംഘത്തിന്‍റെ മോഷണശ്രമം

ഭാര്യയാണെങ്കിലും 18 വയസിനു മുൻപുള്ള ലൈംഗികബന്ധം ബലാത്സംഗം തന്നെ: കോടതി