Kerala

നീരൊഴുക്ക് ശക്തം, മലങ്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദേശം

കൊച്ചി: മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായതോടെ മലങ്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. ഒരു മീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയത്. 235 ക്യൂമെക്സ് ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. മൂവാറ്റു പഉഴയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, മൂഴിയാറിലെ ജലനിരപ്പ് 190 മീറ്ററിലേക്കെത്തി. 192.3 മീറ്ററായാൽ ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സീതത്തോട്, ആങ്ങാമൂഴി മേഖലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളത്തിൽ കാലവർഷം എത്തിയതോടെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചതിൽ നിന്നും 3 ദിവസം വൈകിയാണ് കേരളത്തിൽ കാലവർഷമെത്തിയത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം