അർജുനെ തിരയാൻ 'ബൂം മണ്ണുമാന്തി യന്ത്രം'; ബാറ്ററി ഇല്ലാത്തതിനാൽ ഡ്രോൺ ഉപയോഗിക്കാനാകില്ല 
Kerala

അർജുനെ തിരയാൻ 'ബൂം മണ്ണുമാന്തി യന്ത്രം'; ബാറ്ററി ഇല്ലാത്തതിനാൽ ഡ്രോൺ ഉപയോഗിക്കാനാകില്ല

ഡ്രോണിന്‍റെ ബാറ്ററി രാജധാനി എക്സ്പ്രസിലാണ് കൊണ്ടു വരുന്നത്.

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തെരയാനായി ബൂം ലെങ്ത് മണ്ണുമാന്തിയന്ത്രം എത്തിക്കും. അറുപത് അടി താഴ്ചയിൽ വരെ തെരച്ചിൽ നടത്താൻ ഈ യന്ത്രം കൊണ്ട് സാധിക്കും. ബൂം യന്ത്രവുമായി വരുന്ന വാഹനത്തിന് തകരാർ സംഭവിച്ചതിനാലാണ് യന്ത്രം എത്താൻ വൈകുന്നത്. ബുധനാഴ്ച ഉച്ചയോടെ യന്ത്രമെത്തിയേക്കുമെന്നാണ് കരുതുന്നത്.

ഡ്രോൺ സംവിധാനം ഉപയോഗിക്കാൻ തീരുമാിച്ചിരുന്നെങ്കിലും ബാറ്ററി ഇല്ലാത്തതിനാൽ അതും സാധ്യമായിട്ടില്ല. ഡ്രോണിന്‍റെ ബാറ്ററി രാജധാനി എക്സ്പ്രസിലാണ് കൊണ്ടു വരുന്നത്.

വ്യാഴാഴ്ച ഉച്ചയോടെയേ ബാറ്ററി ലഭിക്കുകയുള്ളൂ. പൂർണമായ ആധൂനിക സജ്ജീകരണങ്ങളോടെയുള്ള തെരച്ചിലിന് വ്യാഴാഴ്ച വരെ കാത്തിരിക്കേണ്ടി വരും.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്