Kerala

അർജുനു വേണ്ടി പുഴയിൽ തെരച്ചിൽ; പ്രദേശത്ത് കനത്ത മഴ

പുഴയിൽ അടിയൊഴുക്ക് ശക്തമായതും പ്രദേശത്ത് കനത്ത മഴ പെയ്യുന്നതു ദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്.

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി ഗംഗാവാലിപ്പുഴയിൽ തെരച്ചിൽ നടത്തുന്നു. പുഴയിൽ നിന്ന് സിഗ്നൽ കിട്ടിയതിനെത്തുടർന്നാണ് തെരച്ചിൽ. പുഴയോരത്തെ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുഴയിൽ അടിയൊഴുക്ക് ശക്തമായതും പ്രദേശത്ത് കനത്ത മഴ പെയ്യുന്നതു ദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. കരസേനയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിൽ കരയിൽ ലോറി ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു.

എസി ഡ്രൈവിങ് ക്യാബിനുള്ള വണ്ടിയായതിനാൽ‌ അർജുൻ സുരക്ഷിതനായിരിക്കും എന്ന വിശ്വാസത്തിലാണ് കുടുംബവും സുഹൃത്തുക്കളും. എന്നാൽ രക്ഷാപ്രവർത്തനത്തിൽ ഇപ്പോൾ വിശ്വാസമില്ലെന്ന് അർജുന്‍റെ അമ്മ ഷീല പറഞ്ഞു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...