അടിയൊഴുക്ക് അനുയോജ്യമെങ്കിൽ ഇവർ നദിയുടെ അടിത്തട്ടിൽ പരിശോധന നടത്തും.  
Kerala

അർജുൻ രക്ഷാദൗത്യം: മുങ്ങൽ വിദഗ്ധർ നദിയിലെ ഒഴുക്ക് പരിശോധിക്കുന്നു

അടിയൊഴുക്ക് അനുയോജ്യമെങ്കിൽ ഇവർ നദിയുടെ അടിത്തട്ടിൽ പരിശോധന നടത്തും.

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതയ അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ ഗംഗാവാലി പുഴയുടെ അടിയൊഴുക്കു പരിശോധിക്കാനായി നാവിസേനയിലെ മുങ്ങൽ വിദഗ്ധർ‌ പുഴയിലിറങ്ങി. മൂന്നു ബോട്ടുകളിലായി 15 അംഗസംഘമാണ് പുഴയിൽ ഇറങ്ങിയിരിക്കുന്നത്. അടിയൊഴുക്ക് അനുയോജ്യമെങ്കിൽ ഇവർ നദിയുടെ അടിത്തട്ടിൽ പരിശോധന നടത്തും.

പ്രദേശത്ത് നിലവിൽ മഴ മാറി നിൽക്കുകയാണ്. എങ്കിലും പുഴയിലെ അടിയൊഴുക്കിന് കുറവില്ല. ശക്തമായ മഴ പെയ്യുകയാണെങ്കിലും ഓക്സിജൻ സിലിണ്ടറുകളുടെ സഹായത്തോടെ പുഴയിലിറങ്ങി പരിശോധന നടത്താനാണ് തീരുമാനം.

ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധന ഉച്ചയോടെ ആരംഭിച്ചേക്കും. ഡ്രോണിൽ ഉപയോഗിക്കാനുള്ള ബാറ്ററി ഇതു വരെയും എത്തിയിട്ടില്ല.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു