Kochi Metro Picasa
Kerala

ശിവരാത്രി: സര്‍വീസ് സമയം ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രൊ

കൊച്ചി: ശിവരാത്രിയോട് അനുബന്ധിച്ച മാര്‍ച്ച് 8, 9 തീയതികളില്‍ സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ച് കൊച്ചി മെട്രൊ.

ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയിൽ നിന്നും മാര്‍ച്ച് 8ന്, (വെള്ളിയാഴ്ച്ച) രാത്രി 11.30 വരെ സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വ്വീസ്. മാര്‍ച്ച് 9ന് (ശനിയാഴ്ച) പുലര്‍ച്ചെ 4.30 മുതല്‍ കൊച്ചി മെട്രൊ സര്‍വ്വീസ് ആരംഭിക്കും. പുലര്‍ച്ചെ 4.30 മുതല്‍ രാവിലെ 6 മണി വരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിന്‍ സര്‍വ്വീസ്.

ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് മാത്രമല്ല, അന്നേ ദിവസം നടക്കുന്ന യു.പി.എസ്.സി പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ക്കും പുതുക്കിയ ട്രെയിന്‍ സമയക്രമം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ