shouted abuse against pinarayi vijayan case against sreejith 
Kerala

സെക്രട്ടേറിയേറ്റിനു മുന്നിൽ മെഗാഫോണിലൂടെ മുഖ്യമന്ത്രിക്കെതിരേ അസഭ്യ വർഷം; കേസ്

സെക്രട്ടേറിയേറ്റിനു മുന്നിൽ വർഷങ്ങളായി സമരം ചെയ്തു വരികയാണ് ഇയാൾ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്നയാൾക്കെതിരെ കേസെടുത്തു. വെള്ളറട സ്വദേശി ശ്രീജിത്തിനെതിരെയാണ് കേസ്. സെക്രട്ടേറിയേറ്റിനു മുന്നിൽ മെഗാഫോൺ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ അസഭ്യ വർഷം നടത്തിയതിന് കന്‍റോൺമെന്‍റ് പൊലീസാണ് കേസെടുത്തത്.

സഹോദരനെ പാറശാല പൊലീസ് കസ്റ്റഡിയിൽ വച്ച് മർദിച്ച് കൊന്നു എന്നാരോപിച്ചാണ് സെക്രട്ടേറിയേറ്റിനു മുന്നിൽ വർഷങ്ങളായി സമരം ചെയ്തു വരികയാണ് ശ്രീജിത്ത്. തുടർന്ന് സംഭവത്തിൽ സർക്കാർ ഇടപെട്ട് സിബിഐ അന്വേഷണം നടത്തിയെങ്കിലും ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ശ്രീജിത്ത് വീണ്ടും സമരം തുടരുകയായിരുന്നു.

സെക്രട്ടേറിയേറ്റിനു മുന്നിൽ എത്തുന്ന പൊലീസുകാരെയും മാധ്യമപ്രവർത്തകരെയുമടക്കം അസഭ്യം പറയുക ഇയാളുടെ പതിവാണ്. ഇത്തരത്തിൽ ഇയാൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരേ അസഭ്യവർഷം നടത്തിയത് വഴിയാത്രക്കാരിൽ ഒരാൾ ഫോണിൽ പകർത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?