Kerala

ചീട്ടുകളി സംഘത്തെ പിടികൂടുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് എസ്‌ഐ മരിച്ചു

ശനിയാഴ്ച രാതി 11 മണിയോടെയാണ് സംഭവം

കോട്ടയം: ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ രാമപുരം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജോബി ജോർജ് (52) മൂന്നു നില കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ചു. പൊൻകുന്നം ചിറക്കടവ് സ്വദേശിയാണ് ഇദ്ദേഹം.

ശനിയാഴ്ച രാതി 11 മണിയോടെയാണ് സംഭവം. ഉടൻ ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ മൂന്ന് മണിയോടെ മരിക്കുകയായിരുന്നു.

ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ബഹളവും ചീട്ടുകളിയും നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്. മൂന്നാം നിലയിലെ വാതിൽ അടഞ്ഞു കിടന്നതിനാൽ എസ്ഐ വാതിലിൽ ചവിട്ടിയപ്പോൾ താഴേക്കു വീഴുകയായിരുന്നു.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ