ബലാത്സംഗ കേസ്; സിദ്ദിഖിന്‍റെ താത്ക്കാലിക ജാമ്യം തുടരും 
Kerala

ബലാത്സംഗ കേസ്; സിദ്ദിഖിന്‍റെ താത്കാലിക ജാമ്യം തുടരും

2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്

ന്യൂഡൽഹി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്‍റെ താത്ക്കാലിക ജാമ്യം തുടരും. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ഒരാഴ്ച കൂടി ജാമ്യം അനുവദിക്കുകയായിരുന്നു.

2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. യുവനടിയുടെ പരാതിയിൽ സിദ്ദിഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നതായി സിദ്ദിഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്‍റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

സുപ്രീം കോടതിക്ക് സത്യം ബോധ്യമായി: ഷഹീൻ സിദ്ദിഖ്

ചെന്നൈ വിമാനത്താവളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

'ഡൽഹിയിൽ കൃത്രിമ മഴ വേണം'; അനുവാദം തേടി ഡൽഹി സർക്കാർ, മറുപടി നൽകാതെ കേന്ദ്രം

ഓസ്ട്രേലിയൻ പര്യടനം: ഷഫാലിയെ പുറത്താക്കി, മിന്നു മണി ഇന്ത്യൻ ടീമിൽ

എം.എസ്‌. സുബ്ബലക്ഷ്‌മി പുരസ്‌കാരം ടി.എം. കൃഷ്‌ണയ്ക്ക് നൽകുന്നത് തടഞ്ഞ് ഹൈക്കോടതി