Kerala

വാക്കുതർക്കത്തിനിടെ തീകൊളുത്തി; സഹോദരികളായ വീട്ടമ്മമാർ പൊള്ളലേറ്റ് മരിച്ചു

മലപ്പുറം: എടപ്പാൾ പോത്തന്നൂരിൽ സഹോദരങ്ങളായ വീട്ടമ്മമാർ പൊള്ളലേറ്റ് മരിച്ചു. പോത്തന്നൂർ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പിൽ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. പോത്തന്നൂരിലെ വീട്ടിൽവെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരെയും നാട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും ഇന്ന് രാവിലെയാണ് മരിച്ചത്. സഹോദരികളായ ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിനിടെ കല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയെന്നാണ് വിവരം. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി തങ്കമണിക്കു പൊള്ളലേറ്റത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ