തിരുവനന്തപുരം: സോളാര്‍ ഉറവിടങ്ങളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവരില്‍ നിന്ന് ഈടാക്കിയ സെല്‍ഫ് ജനറേഷന്‍ ഡ്യൂട്ടി അടുത്ത ബില്ലുകളില്‍ കുറവ് ചെയ്ത് കൊടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
സെല്‍ഫ് ജനറേഷന്‍ ഡ്യൂട്ടി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. നിയമസഭ പാസാക്കിയ ബില്ല് പ്രകാരം ഉളള ഗസറ്റ് വിജ്ഞാപനം ജൂലൈ 28ന് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍, കെഎസ്ഇബി ഈ മാസം നല്‍കിയ ബില്ലുകളിലും സെല്‍ഫ് ജനറേഷന്‍ ഡ്യൂട്ടി ഈടാക്കിയിട്ടുണ്ട്.
കെഎസ്ഇബിയുടെ ബില്ലിങ് സോഫ്റ്റ്‌വെയറില്‍ സെല്‍ഫ് ജനറേഷന്‍ ഡ്യൂട്ടി സംബന്ധിച്ച മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.