Train  file image
Kerala

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. വെള്ളിയാഴ്ചകളില്‍ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി ഹസ്രത് നിസാമുദ്ദീന്‍ പ്രതിവാര സ്‌പെഷ്യല്‍ (06071) ജൂണ്‍ 28 വരെ സര്‍വീസ് നടത്തും. തിങ്കളാഴ്ചകളിലെ ഹസ്രത്ത് നിസാമുദ്ദീന്‍ കൊച്ചുവേളി പ്രതിവാര സ്‌പെഷ്യല്‍ (06072) ജൂലൈ ഒന്നു വരെ സര്‍വീസ് നടത്തും.

കൊച്ചുവേളിയില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ പുറപ്പെടുന്ന കൊച്ചുവേളി ഷാലിമാര്‍ പ്രതിവാര സ്‌പെഷ്യല്‍ (06081) ജൂണ്‍ 28 വരെയും തിരികെ തിങ്കളാഴ്ചകളില്‍ ഉള്ള ഷാലിമാര്‍ കൊച്ചുവേളി പ്രതിവാര സ്‌പെഷ്യല്‍ (06082) ജൂലൈ ഒന്നു വരെയും സര്‍വീസ് നടത്തും. കൊച്ചുവേളിയില്‍ നിന്ന് ചൊവ്വാഴ്ചകളില്‍ പുറപ്പെടുന്ന കൊച്ചുവേളി എസ്.എം.വി.ടി ബംഗളൂരു പ്രതിവാര സ്‌പെഷ്യല്‍ (06083) ജൂലൈ രണ്ട് വരെയും തിരികെ ബുധനാഴ്ചകളില്‍ ഉള്ള എസ്.എം.വി.ടി ബംഗളൂരു കൊച്ചുവേളി പ്രതിവാര സ്‌പെഷ്യല്‍ (06084) ജൂലൈ മൂന്ന്് വരെയും സര്‍വീസ് നടത്തും.

നാഗര്‍കോവില്‍ ജങ്ഷനില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ പുറപ്പെടുന്ന നാഗര്‍കോവില്‍ ദിബ്രുഗര്‍ഹ് സ്‌പെഷല്‍ (06103) ജൂണ്‍ 21 വരെയും തിരികെ ദിബ്രുഗര്‍ഹില്‍ നിന്ന് ബുധനാഴ്ചകളില്‍ പുറപ്പെടുന്ന ദിബ്രുഗര്‍ഹ് നാഗര്‍കോവില്‍ ജെഎന്‍ സ്‌പെഷ്യല്‍ (06104) ജൂണ്‍ 26 വരെയും നീട്ടി.നാഗര്‍കോവില്‍ ജങ്ഷനില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ പുറപ്പെടുന്ന നാഗര്‍കോവില്‍ ദിബ്രുഗര്‍ഹ് 06105) സ്‌പെഷല്‍ ജൂണ്‍ 28 വരെയും തിരികെ ദിബ്രുഗര്‍ഹില്‍ നിന്ന് ബുധനാഴ്ചകളില്‍ പുറപ്പെടുന്ന 06106 ദിബ്രുഗര്‍ഹ് നാഗര്‍കോവില്‍ ജെഎന്‍ സ്‌പെഷല്‍( 06106) ജൂലൈ മൂന്ന് വരെയും നീട്ടി.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ