സൗമ്യ സരിൻ  
Kerala

23 ന് താൻ തലതല്ലിക്കരയുമെന്ന് പറയുന്നവർക്ക് സൗമ്യ സരിന്‍റെ മറുപടി

ജനങ്ങൾ തെരഞ്ഞെടുന്നവർ വിജയിക്കട്ടെയെന്ന് സൗമ്യ.

പാലക്കാട്: നെഗറ്റീവ് കമന്‍റുകൾക്ക് വീണ്ടും മാസ് മറുപടിയുമായി ഡോ. സൗമ്യ സരിൻ. നവംബർ 23ന് പാലക്കാട് വോട്ടെണ്ണുമ്പോൾ താൻ തലതല്ലികരയുമെന്ന് പറയുന്നവർക്കാണ് മറുപടിയുമായി സൗമ്യ എത്തിയത്. എന്‍റെ ഭർത്താവ് സരിൻ തോൽകുമെന്നും അപ്പൊ ഞാൻ തല തല്ലി കരയുമെന്നും നാട് വിട്ടു ഓടുമെന്നും ഒക്കെ ആയിരിക്കാം കവികൾ ഉദ്ദേശിച്ചതെന്നാണ് സൗമ്യ പറയുന്നത്. തെരഞ്ഞെടുപ്പാകുമ്പോൾ ഒരാൾ ജയിക്കും, മറ്റുള്ളവർ തോൽക്കും. ജനങ്ങൾ തെരഞ്ഞെടുന്നവർ വിജയിക്കട്ടെ.

ഭർത്താവ് എംഎൽഎയോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ചിരിക്കാനുമൊക്കെ എന്ന്‌ കരുതി കാത്തിരിക്കുന്നവരോട് മതി ഈ വീരവാദമൊക്കെയെന്ന് സൗമ്യ പറയുന്നു. തനിക്ക് ചിരിക്കാൻ ഭർത്താവ് എന്തെങ്കിലും പദവികളിൽ എത്തണം എന്ന് ഒരു നിർബന്ധവും ഇല്ല. അതുകൊണ്ട് ഈ ചിരി ഇവിടെ തന്നെ കാണുമെന്ന് സൗമ്യ വ്യക്തമാക്കി. എന്‍റെ പോസ്റ്റുകൾക്ക് താഴെ വന്ന് ഈ വക 'മാസ്' ഡയലോഗുകൾ എഴുതി ആത്മനിർവൃതി അടയുന്നവരോടാണ്. ആ നേരം പോയി തൂമ്പ എടുത്തു പോയി നാല് കിള കിളക്കാൻ നോക്ക്. ഒരു മൂട് കപ്പയെങ്കിലും പറിക്കാമെന്നും തന്‍റെ ഫോസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്.

കുറിപ്പിന്‍റെ പൂർണരൂപം

നവംബർ 23 ആം തീയതി എന്‍റെ ഈ ചിരി മാറ്റി കരച്ചിൽ ആക്കുമെന്നും അങ്ങ് ഇല്ലാതാക്കി കളയുമെന്നുമൊക്കെ ചില മാന്യദേഹങ്ങൾ കമന്‍റ് ബോക്സിൽ അറഞ്ചം പുറഞ്ചം എഴുതുന്നുണ്ട്.

എന്താണിപ്പോ ഈ മാസം 23 ന് ഇത്ര മാത്രം പ്രത്യേകത എന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങു കലങ്ങിയില്ല. ഇപ്പോ നടക്കുന്ന ബൈ ഇലക്ഷൻ വോട്ടെണ്ണൽ ആന്നാണെന്നറിയാം. അതിലിപ്പോ ഇത്ര കരയാൻ എന്തിരിക്കുന്നു! ഓഹ്... അങ്ങനെ! എന്‍റെ ഭർത്താവ് സരിൻ തോൽകുമെന്നും അപ്പൊ ഞാൻ തല തല്ലി കരയുമെന്നും നാട് വിട്ടു ഓടുമെന്നും ഒക്കെ ആയിരിക്കാം കവികൾ ഉദ്ദേശിച്ചത് അല്ലെ? ഇപ്പോ പിടി കിട്ടി! അപാര കോൺഫിഡൻസ് ആണല്ലോ! അതിൽ സരിനെ തോല്പിക്കുമെന്ന കോൺഫിഡൻസ് ഒരു മത്സരം ആകുമ്പോൾ എതിർഭാഗത്തിന് വേണ്ടത് തന്നെയാണ്.

I appreciate it, keep it up! ഒരു തിരഞ്ഞെടുപ്പാകുമ്പോ അതൊക്കെ ഇല്ലെങ്കിൽ പിന്നെന്താ രസം! ഒരാൾ ജയിക്കണം, മറ്റുള്ളവർ തോൽക്കണം! അതാണല്ലോ അതിന്‍റെ ഒരിത്! ജനങ്ങൾ തിരഞ്ഞെടുന്നവർ വിജയിക്കട്ടെ... ജയിക്കുന്നതാരായാലും അവർക്കുള്ള അഭിനന്ദനങൾ ഇപ്പോൾ തന്നെ പറഞ്ഞു വെക്കുന്നു.

പക്ഷെ എന്നേ കരയിപ്പിച്ചങ്ങു ഇല്ലാതാക്കും എന്ന കോൺഫിഡൻസ്!അതാണ് എനിക്കങ്ങു ബോധിച്ചത് ! അതൊരു വല്ലാത്ത കോൺഫിഡൻസ് ആയിപോയി.... കുറച്ചെങ്കിലും ആളും തരവും ഒക്കെ നോക്കണ്ടേ ഇതൊക്കെ പറയുന്നതിന് മുമ്പ്!‌ Grow up guys! ഭർത്താവ് എംഎൽഎയോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ഒന്ന് ചിരിക്കാനുമൊക്കെ എന്ന്‌ കരുതി കാത്തിരിക്കുന്നവരോട് പോരെ ഈ വീരവാദമൊക്കെ! പിന്നേ എന്‍റെ ഈ ചിരി! എനിക്ക് ചിരിക്കാൻ ഇതൊന്നുമല്ലാതെ തന്നെ നൂറു കാരണങ്ങൾ ഉണ്ട്. അതിന് എന്‍റെ ഭർത്താവ് എന്തെങ്കിലും പദവികളിൽ എത്തണം എന്ന് ഒരു നിർബന്ധവും എനിക്കില്ല.

അതുകൊണ്ട് ഈ ചിരി ഇവിടെ തന്നെ കാണും! ഈ ചിരിയുടെ താക്കോൽ എന്‍റെ കയ്യിൽ ആണ്. അത് ഞാൻ ആരെയും ഏല്പിച്ചിട്ടില്ല. എനിക്ക് തോന്നുമ്പോ ചിരിക്കും. തോന്നുമ്പോ കരയും! ഇനി റോസിക്ക് ഞാൻ കരയണം എന്ന് അത്രക്ക് നിർബന്ധമാണെങ്കിൽ റോസി അങ്ങോട്ട് മാറി നിന്നു രണ്ടു റൗണ്ട് അങ്ങ് കരഞ്ഞു തീർത്തോളൂ...

നമ്മളെ വിട്ടേക്ക്. എന്‍റെ പോസ്റ്റുകൾക്ക് താഴെ വന്ന് ഈ വക 'മാസ്' ഡയലോഗുകൾ എഴുതി ആത്മനിർവൃതി അടയുന്നവരോടാണ്. ആ നേരം പോയി തൂമ്പ എടുത്തു പോയി നാല് കിള കിളക്കാൻ നോക്ക്. ഒരു മൂട് കപ്പയെങ്കിലും പറിക്കാം. വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒപ്പം വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല! എന്നിട്ടാണ്

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി