നവീൻ ബാബു file
Kerala

നവീൻ ബാബുവിന്‍റെ മരണം അന്വേഷിക്കാൻ ആറംഗ പ്രത്യേക സംഘം; മേല്‍നോട്ട ചുമതല കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക്

ഓരോ ദിവസവും അന്വേഷണ പുരോഗതി ഡിഐജി വിലയിരുത്തും

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാവും കേസന്വേഷിക്കുക. കണ്ണൂർ റെഞ്ച് ഡിഐജിക്കാണ് മേൽനോട്ട ചുമതല. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന്‍റെ നിര്‍ദേശ പ്രകാരം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.ഓരോ ദിവസവും അന്വേഷണ പുരോഗതി ഡിഐജി വിലയിരുത്തും.

എഡിഎമ്മിന്‍റെ മരണത്തിന് ഇടയാക്കിയ കാര്യങ്ങള്‍, ഫോണ്‍വിളികള്‍, ടി.വി. പ്രശാന്തൻ, പി.പി. ദിവ്യ തുടങ്ങി എല്ലാ കാര്യത്തെക്കുറിച്ചും വിശധമായ അന്വേഷണത്തിനാണ് നിർദേശം. നവീന്‍റെ കുടുംബവും നിയമപോരാട്ടത്തിനിറങ്ങിയതോടെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഉത്തരവായത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?