Kerala

കേരളത്തിലെ ഒരേയൊരു സ്പീഡ് ബോട്ട് റാലി 26ന് കുമരകത്ത്

കോട്ടയം: രാമവർമ യൂണിയൻ ക്ലബ് സംഘടിപ്പിക്കുന്ന സ്പീഡ് ബോട്ട് റാലി ഞായറാഴ്ച കുമരകത്ത് നടക്കും. വേമ്പനാട്ടു കായലിൻ്റെ തീരത്തെ രാമവർമ വാട്ടർ സ്പോർട്സ് കോപ്ലക്സിനോടനുബന്ധിച്ചാണ് റാലി. പൂർണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് മത്സരാർഥികൾ പങ്കെടുക്കുക എന്ന് ഭാരവാഹികൾ പറഞ്ഞു. 5 കാറ്റഗറികളിലായി 50ലധികം ബോട്ടുകൾ റാലിയിൽ മത്സരിക്കും. 40 എച്ച്പി, 60 എച്ച്പി, 100 എച്ച്പി, 120 എച്ച്പി, 250 എച്ച്പി എന്നിങ്ങനെ എഞ്ചിൻ ക്ഷമതയുള്ള യന്ത്രങ്ങൾ ഘടിപ്പിച്ച സ്പീഡ് ബോട്ടുകളാണ് വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്നത്. കേരളത്തിൽ നടത്തുന്ന ഒരേയൊരു സ്പീഡ് ബോട്ട് റാലിയാണിത്.

ഞായർ രാവിലെ 10.30 ന് ആരംഭിക്കുന്ന പരിപാടി സഹകരണ- തുറമുഖ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മത്സരങ്ങളെ തുടർന്ന് വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനവിതരണം കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിക്കും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു വിശിഷ്ടാതിഥിയാകും. 1881ൽ ദിവാൻ പേഷ്‌കർ ടി. രാമറാവുവാണ് കോട്ടയം രാമവർമ യൂണിയൻ ക്ലബ്ബ്

സ്ഥാപിച്ചത്. സാമൂഹിക ഇടപെടലുകൾ വളർത്തുന്നതിനും ശാരീരികവും ബൗദ്ധികവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സമ്പന്നമായ ചരിത്രമുണ്ട് ഈ ക്ലബ്ബിന്.

1993ൽ കുമരകത്തും ക്ലബ്ബ് സ്ഥാപിക്കപ്പെട്ടു. ടെന്നീസ് കോർട്ട്, ബില്യാർഡ്സ്, ജിം, സ്പോർട്സ് ലോഞ്ച്, ബാഡ്മിൻ്റൺ കോർട്ടുകൾ, റെസ്റ്റോറൻ്റ് അങ്ങനെ നീളുന്നു ക്ലബിലെ മറ്റ് സവിശേഷതകൾ. വാർത്താ സമ്മേളനത്തിൽ രാമവർമ യൂണിയൻ ക്ലബ്ബ് സെക്രട്ടറി പി.സി മാത്യു, വൈസ് പ്രസിഡന്റ് റോൺ ഏബ്രാഹാം, കോർഡിനേറ്റർമാരായ അനി അഞ്ചേരിൽ, ശ്രീഗുണൻ വരദരാജ് എന്നിവർ പങ്കെടുത്തു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ