"മഴത്തുള്ളികളിലെ കപ്പൽ യാത്ര"; വൈറലായി ശ്രീഹരിയും ഉത്തരക്കടലാസും മന്ത്രി ഫെയ്സ് ബുക്കിൽ പങ്കുവച്ച ചിത്രം
Kerala

"മഴത്തുള്ളികളിലെ കപ്പൽ യാത്ര"; വൈറലായി ശ്രീഹരിയും ഉത്തരക്കടലാസും

ആറാം ക്ലാസ് വിദ്യാർഥി ശ്രീഹരി എസിന്‍റെ ഉത്തരക്കടലാസിലെ മഴയനുഭവം അഭിനന്ദനങ്ങളോടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പങ്കുവച്ചിരിക്കുന്നത്

തിരുവനന്തപുരം: ആറാം ക്ലാസുകാരന്‍റെ ഉത്തരക്കടലാസിൽ വിരിഞ്ഞ ഭാവനയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിദ്യാഭ്യാസ മന്ത്രിയാണ് നോർത്ത് പറവൂർ ഗവൺമെന്‍റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ശ്രീഹരി .എസിന്‍റെ ഉത്തരക്കടലാസിലെ മഴയനുഭവം അഭിനന്ദനങ്ങളോടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പങ്കുവച്ചിരിക്കുന്നത്. പൊതുവിദ്യാലയങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന എഴുത്ത്. ഭാവന ചിറകുവിടർത്തി പറക്കട്ടെ വാനോളം എന്നും ശിവൻകുട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റ്

"മഴത്തുള്ളികളിലെ കപ്പൽ യാത്ര" വായിച്ചു. നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി.എസ് - ന്റെ ഉത്തരക്കടലാസിലെ മഴയനുഭവം എന്നിൽ അഭിമാനം ഉണ്ടാക്കി. പൊതുവിദ്യാലയങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന എഴുത്ത്. ഭാവന ചിറകുവിടർത്തി പറക്കട്ടെ വാനോളം.

ശ്രീഹരി മോന് അഭിനന്ദനങ്ങളും ആശംസകളും ..

"മഴത്തുള്ളികളിലെ കപ്പൽ യാത്ര"

" മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടർന്നു, മഴ വരുകയാണ്. മുത്തു പിടിപ്പിച്ചതുപോലെ ചെളി തൂകിയ വിറകുപുരയ്ക്ക് അഴുക്കിൽ നിന്ന് മുക്തി ലഭിച്ചു. കുറച്ചുനേരം പുറത്ത് കളിക്കാം എന്ന് വിചാരിച്ചാൽ അതിനും സമ്മതിക്കില്ല ഈ മഴ. ഞാൻ അമ്മുമ്മയുടെ അടുത്ത് ചെന്നു. പച്ചത്തവളയുടെ ശാസ്ത്രീയ സംഗീതം തൊടിയിൽ തൂകി നിൽക്കുന്നുണ്ടായിരുന്നു. ബുക്കിന്റെ പേജുകളെ ഞാൻ കൂട്ടുകാരിൽ നിന്ന് വേർപെടുത്തി. അമ്മൂമ്മയോട് ഞാനൊരു കടലാസ് കപ്പൽ ആവശ്യപ്പെട്ടു. പേപ്പർ മടക്കി മടക്കി അതിനെ അമ്മൂമ്മ ചെറുതാക്കി. ഇതാ!എന്റെ കടലാസ് കപ്പൽ സാഹസത്തിനു തയ്യാറായി. എന്റെ ഒരു കളിപ്പാട്ടത്തിനെയും പറമ്പിൽ നിന്ന് കിട്ടിയ വെള്ളക്കയെയും ഞാൻ കപ്പിത്താന്മാരായി നിയമിച്ചു. മഴത്തുള്ളികളാൽ രൂപപ്പെട്ട എട്ടാം കടലിലേക്ക് ഞാൻ എന്റെ കപ്പലിനെ അയച്ചു. മഴയുടെ ശക്തി കൂടി. അടുത്തദിവസം പറമ്പിൽ മഴ കൊണ്ട് നിര്യാതരായ എന്റെ കപ്പിത്താൻമാർക്കും തകർന്നുപോയ എന്റെ കപ്പലിനും ഞാൻ ഒരു സല്യൂട്ട് കൊടുത്തു."

ശ്രീഹരി എസ്

6B, ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, നോർത്ത് പറവൂർ.

കനത്ത മഴ; ഏലൂർ, കളമശേരി മേഖലകളിൽ വ്യാപക നാശനഷ്ടം

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: ഭരണ പ്രതിപക്ഷ സഖ്യങ്ങൾക്ക് വെല്ലുവിളിയായി വിമതർ

ഇസ്രയേലിനെതിരെ ആണവ യുദ്ധ ഭീഷണിയുമായി ഇറാൻ

ഷൊർണൂരിൽ ട്രെയിൻ തട്ടി 4 തൊഴിലാളികൾ മരിച്ചു

കിവികളുടെ ചിറകൊടിച്ച് അശ്വിനും ജഡേജയും