Representative image 
Kerala

സംസ്ഥാന സ്കൂൾ കായികോത്സവം തിങ്കളാഴ്ച ആരംഭിക്കും

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ 20 വരെ തൃശൂർ കുന്നംകുളം ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ കായികമേള തീരുമാനിച്ചത് പരിശോധിക്കുമെന്നും വരും വർഷങ്ങളിൽ ഇത്തരത്തിലുള്ള നടപടിയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

കേരള സ്‌കൂൾ കലോത്സവം 2024 ജനുവരി 4 മുതൽ 8 വരെ തീയതികളിലായി കൊല്ലം ജില്ലയിൽ 24 വേദികളിലായി നടത്തും. ഗവൺമെന്‍റ്, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർഥികളുടെയും ഭിന്നശേഷിയുള്ള ജനറൽ സ്‌കൂളുകളിലെ വിദ്യാർഥികളുടേയും 24-ാമത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം 2023 നവംബർ 9 മുതൽ 11 വരെ എറണാകുളം ജില്ലയിലെ ജിവിഎച്ച്എസ്എസ്. കളമശേരിയിൽ നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് ഒക്റ്റോബർ 16, 17, 18 തീയതികളിൽ കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്രിയദർശിനി പ്ലാനിറ്റേറിയത്തിൽ സംഘടിപ്പിക്കും. ഗവേഷണ റിപ്പോർട്ടുകളുടെ അവതരണം, പോസ്റ്റർ അവതരണങ്ങൾ, ശാസ്ത്ര പ്രതിഭകളുമായുള്ള സംവാദം, പ്രദർശനങ്ങൾ, ഫീൽഡ് വിസിറ്റ് തുടങ്ങിയവ കുട്ടികളുടെ കാലാവസ്ഥാ സമ്മേളനത്തിന്‍റെ ഭാഗമാണ്.

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ കഴിഞ്ഞ അക്കാദമിക വർഷം സ്ഥാപിച്ച സ്‌കൂൾ കാലാവസ്ഥാ കേന്ദ്രങ്ങളുടെ തുടർ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് ദേശീയ കാലാവസ്ഥാ സമ്മേളനം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു. എസ്‌സിആർടി ഡയറക്റ്റർ ആർ.കെ. ജയപ്രകാശ് , സമഗ്ര ശിക്ഷാ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി