കൂത്തുപറമ്പില്‍ ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി 
Kerala

കൂത്തുപറമ്പില്‍ ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തെ തുടർന്ന് പൊലീസ് വ്യാപകമായി നടത്തിയ പരിശോധനയ്ക്കിടെ 2 സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്പില്‍ മാങ്ങാട്ടിടം ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിലുന്നു ഇവ കണ്ടെത്തിയത്.

എരഞ്ഞോളി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയവരികയായിരുന്നു. ബോംബുകൾ പിന്നീട് നിർവീര്യമാക്കി. ബോംബുകൾ ആരാണ് സൂക്ഷിച്ചതെന്ന് വ്യക്തമല്ല. പ്രദേശത്ത് നേരത്തേ സിപിഎം- ബിജെപി സംഘർഷം നടന്നിട്ടുണ്ട്. ഇക്കാര്യമടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

പ്രധാനമായി ആളൊഴിഞ്ഞ പറമ്പ്, വീടുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ ഉടനീളം പൊലീസ് പരിശോധന നടത്തിവരുന്നത്. പ്രത്യേകിച്ച് മുന്‍പ് സംഘര്‍ഷം ഉണ്ടായിട്ടുള്ള തലശേരി, ന്യൂമാഹി, പാനൂര്‍, കൂത്തുപറമ്പ് തുടങ്ങിയ മേഖലകളിലാണ് പരിശോധന വ്യാപകമായി നടക്കുന്നത്. കുടക്കളത്ത് ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടെ എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികൻ മരിച്ച ഞെട്ടൽ മാറും മുന്‍പാണ് വീണ്ടും ബോംബുകൾ കണ്ടെത്തിയത്.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്