തെരുവ് നായ ആക്രമണം  
Kerala

കോഴിക്കോട് തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്

ട്യൂഷ്യൻ കഴിഞ്ഞ് വരുന്ന വഴിയാണ് സൈക്കിളിന് പിന്നാലെ തെരുവ് നായ ഓടിയെത്തിയത്.

കോഴിക്കോട്: ട്യൂഷ്യൻ കഴിഞ്ഞ് സൈക്കിളിൽ വന്ന വിദ്യാർഥിനിക്ക് നേരെ തെരുവ് നായയുടെ ആക്രമണം. ചൊവ്വാഴ്ച രാവിലെ 7 മണിക്കായിരുന്നു സംഭവം. കോഴിക്കോട് വെസ്റ്റ് ഹിൽ സെന്‍റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ ഏഴാംതരം വിദ്യാർഥിനി വൈഗാ ലക്ഷമിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കുട്ടി ട്യൂഷ്യൻ കഴിഞ്ഞ് വരുന്ന വഴിയാണ് സൈക്കിളിന് പിന്നാലെ തെരുവ് നായ ഓടിയെത്തിയത്. ഭയന്ന് വിദ്യാർഥിനി സൈക്കിളിൽ നിന്ന് വീണതോടെ തെരുവ് നായ തിരിഞ്ഞോടുകയായിരുന്നു.

'ഫെന്‍ഗല്‍' ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, കേരളത്തിലും ജാഗ്രതാ നിർദേശം

കൊല്ലത്ത് വയോധികയ്ക്ക് നേരെ ആക്രമണം

താക്കോൽ മറന്നു; വിഴിഞ്ഞത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു