വിദ്യാർഥികൾ മനോഹരമാക്കിയ പുതുപ്പള്ളിയിലെ പോളിങ് ബൂത്തുകൾ 
Kerala

പുതുപ്പള്ളിയിലെ പോളിങ് ബൂത്തുകൾ മനോഹരമാക്കി വിദ്യാർഥികൾ

ഓലകളും ഇലകളും ചാർട്ട് പേപ്പറുകളും കൊണ്ടാണ് ബൂത്തുകൾ അലങ്കരിച്ചിരിക്കുന്നത്

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായി മാറ്റിയിരിക്കുകയാണ് പുതുപ്പള്ളിയിലെ ഓരോ ബൂത്തുകളും. ഓലകളും ഇലകളും ചാർട്ട് പേപ്പറുകളും കൊണ്ടാണ് ബൂത്തുകൾ അലങ്കരിച്ചിരിക്കുന്നത്.

പുതുപ്പള്ളി സെന്‍റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്ത് വനനശീകരണത്തിന്‍റെ വിപത്തുകളെ ഓർമിപ്പിക്കുന്നതാണ്. കോട്ടയം ബി.സി.എം കോളെജിലെ എൻ.എസ്.എസ്, എൻ.സി.സി

വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. ഹരിത പെരുമാറ്റചട്ടം പാലിക്കുന്നവയാണ് ഓരോ ബൂത്തുകളും. തോട്ടയ്ക്കാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ ഹരിത ബൂത്ത് ഒരുക്കിയിരിക്കുന്നത് പാത്താമുട്ടം സെന്‍റ് ഗിറ്റ്‌സ് കോളെജ് ഓഫ് അപ്ലൈഡ് സയൻസിലെ വിദ്യാർഥികളുടെ നേതൃത്വത്തിലാണ്. ഇത് കൂടാതെ എല്ലാ ബൂത്തുകളും ശിശു സൗഹൃദ ബൂത്തുകളായി മാറ്റുന്നതിന്‍റെ ഭാഗമായി മുലയൂട്ടൽ മുറികളും ഒരുക്കിയിട്ടുണ്ട്. ബൂത്തിലെത്തുന്ന കുട്ടികൾക്കായി ലക്കി ഡ്രോ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായുള്ള സജ്ജീകരണങ്ങളുമുണ്ട്.

പാലക്കാട് തിങ്കളാഴ്ച കൊട്ടിക്കലാശം: മൂന്ന് മുന്നണികളുടെയും റോഡ് ഷോ വൈകിട്ട്

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ