Kerala

സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; ഈ വർഷത്തെ ഉയർന്ന ചൂട് പാലക്കാട്ട്

2019 ന് ശേഷം ആദ്യമായാണ് ഔദ്യോഗികമായി സംസ്ഥാനത്ത് 41 ഡിഗ്രി സെൽഷ്യന് മുകളിൽ താപനില രേഖപ്പെടുത്തുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് ഇനിയും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. 2019ന് ശേഷം സംസ്ഥാനത്തെ റെക്കോർഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് പാലക്കാട്‌ ആണ് രേഖപെടുത്തിയത്. 41.5 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.

2019 ന് ശേഷം ആദ്യമായാണ് ഔദ്യോഗികമായി സംസ്ഥാനത്ത് 41 ഡിഗ്രി സെൽഷ്യന് മുകളിൽ താപനില രേഖപ്പെടുത്തുന്നത്. കാലാവസ്ഥ വകുപ്പിന്‍റെ തന്നെ പാലക്കാട്‌ ജില്ലയിലെ മുഴുവൻ ഓട്ടോമാറ്റിക് സ്റ്റേഷനുകളിലും 40 ഡിഗ്രി സെൽഷ്യസ് മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളിലെ ചില സ്റ്റേഷനികളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?