Kerala

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി

ന്യൂഡൽഹി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

മുതിർന്ന അഭിഭാഷകനായ വി. ഗിരിയാണ് ശ്രീനിജനു വേണ്ടി കോടതിയിൽ ഹാജരായത്. ഷാജൻ സ്കറിയ നടത്തിയത് അപവാദപ്രചരണമാണെന്നതിൽ കോടതിക്ക് സംശയമില്ലെന്നും എന്നാൽ അത് എസ് സി എസ് ടി ആക്റ്റ് പ്രകാരമുള്ള കുറ്റം ചുമത്താൻ മാത്രമുള്ള പരാമർശമല്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തൽ.

ഷാജൻ സ്കറിയ നടത്തിയ വിവാദ പരാമർത്തിന്‍റെ തർജ്ജിമ താൻ വായിച്ചെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.

പി.വി. ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരേ നടത്തിയ പരാമർശത്തിന്‍റെ പേരിൽ, പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് ഷാജൻ സ്കറിയയ്‌ക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലൊന്ന്.

അറസ്റ്റിനു സാധ്യത തെളിഞ്ഞതു മുതൽ ഇയാൾ ഒളിവിലാണ്. തുടർന്ന് മറുനാടൻ മലയാളി ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തുകയും ലാപ്‌ടോപ്പുകളും മറ്റു രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

'ഫെന്‍ഗല്‍' ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, കേരളത്തിലും ജാഗ്രതാ നിർദേശം

കൊല്ലത്ത് വയോധികയ്ക്ക് നേരെ ആക്രമണം

താക്കോൽ മറന്നു; വിഴിഞ്ഞത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കോഴിക്കോട് തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്

ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം