പരിപ്പിന്‍റെയും പഞ്ചസാരയുടെയും വില കൂട്ടി സപ്ലൈകോ; ഉഴുന്നും ചെറുപയറും വില കുറയും 
Kerala

പരിപ്പിന്‍റെയും പഞ്ചസാരയുടെയും വില കൂട്ടി സപ്ലൈകോ; ഉഴുന്നും ചെറുപയറും വില കുറയും

തിരുവനന്തപുരം: ഓണക്കാലത്ത് അരി മുതൽ പഞ്ചസാര വരെ നാലിനങ്ങളുടെ വില കൂട്ടി സപ്ലൈകോ. മട്ടയരി, കുറുവയരി എന്നിവയുടെ വില ഒരു കിലോഗ്രാമിന് 30 ൽ നിന്ന് 33 രൂപയും പഞ്ചസാര 27ൽ നിന്ന് 33 രൂപയുമായി വർധിക്കും. പച്ചരി 26 ൽ നിന്ന് 29 രൂപയായും, തുവരപ്പരിപ്പ് 111 ൽ നിന്ന് 115 രൂപയായും വർധിക്കും. അതേ സമയം മറ്റു ചില ഇനങ്ങളുടെ വില കുറച്ചിട്ടുമുണ്ട്. പൊതുവിപണിയിൽ ഉത്പന്നങ്ങളുടെ വില വർധിച്ചതിനെത്തുടർന്നാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിലും വില വർധിപ്പിച്ചിരിക്കുന്നതെന്നാണ് മന്ത്രി ജി. ആർ. അനിൽ പറയുന്നത്.

ഭക്ഷ്യവകുപ്പ് വില വർധിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഓണച്ചന്ത ആരംഭിക്കുന്ന വ്യാഴാഴ്ച മുതലാണ് വില വർധന നടപ്പിലാക്കിയിരിക്കുന്നത്. ഏറെക്കാലമായി കാലിയായി കിടന്നിരുന്ന സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഓണച്ചന്ത ആരംഭിച്ചതോടെ സമൃദ്ധമായി പലചരക്ക് എത്തിയിട്ടുണ്ട്. വിവിധ ഓഫറുകളും മുന്നോട്ടു വച്ചിട്ടുണ്ട്.

ചെറുപയർ വില കിലോഗ്രാമിന് 93 ൽ നിന്ന് 90 ആയും ഉഴുന്ന് 95ൽ നിന്ന് 90 ആയും വറ്റൽമുളക് 82ൽ നിന്ന് 78 ആയും കുറയും. 255 രൂപ വില വരുന്ന ശബരി ഉത്പന്നങ്ങൾ 189 രൂപയ്ക്കു നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റാണ് പ്രധാന ഓഫർ. അതിനു പുറമേ 10 ശതമാനം വരെ അധിക വിലക്കുറവു നൽകുന്ന ഡീപ് ഡിസ്കൗണ്ട് അവേഴ്സ്, കോംബോ- ബൈ വൺ ഗെറ്റ് വൺ ഓഫർ എന്നിവയുമുണ്ട്. വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 14 വരെയാണ് ഓണച്ചന്ത. ഓണച്ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 5ന് കിഴക്കോക്കോട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാ തല ചന്തകൾ വെള്ളിയാഴ്ച മുതലാണ് ആരംഭിക്കുക. സബ്സിഡി ഇനങ്ങൾക്കു പുറമേ എഫ്എംസിജി, മിൽമ, കൈത്തറി എന്നിവയുടെ ഉത്പന്നങ്ങളും പഴം, ജൈവപച്ചക്കറികൾ എന്നിവയും മേളയിൽ വിലക്കുറവിൽ ലങിക്കും. പ്രമുഖ ബ്രാൻഡുകളുടെ നിത്യോപയോഗ വസ്തുക്കൾക്കും വിലക്കുറവുണ്ടായിരിക്കും.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം