Kerala

സ്കൂൾ ഉച്ചഭക്ഷണ അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കുള്ള നാലാം പദത്തിലെ അരി എഫ്സിഐയിൽ നിന്ന് സപ്ലൈകോ അടിയന്തരമായി സംഭരിക്കണം

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിലും പങ്കെടുത്ത യോഗത്തിലാണ് നടപടി.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കുള്ള നാലാം പദത്തിലെ അരി എഫ്സിഐയിൽ നിന്ന് സപ്ലൈകോ അടിയന്തരമായി സംഭരിക്കണം. അരിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സ്കൂളുകളിൽ അത് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കുത്തരി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുന്നതിനായുള്ള അനുമതിയ്ക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നൽകുവാനും യോഗം തീരുമാനിച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?