തിരുവനന്തപുരം: കുടിശികയിൽ മൂന്നിലൊന്നൊങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഔട്ലറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി സപ്ലൈകോ. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി വിപണിയിൽ ഇടപെട്ട വകയിൽ 1600 കോടിയോളം കുടിശികയാണ് സപ്ലൈകോക്കുള്ളത്.
800 കോടിയിലധികം കുടിശിക ആയതോടെ സ്ഥിരം കരാറുകാർപോലും ടെണ്ടറിൽ പങ്കെടുക്കുന്നില്ല. ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ടതോടെ ഇനി ഇങ്ങനെ മുന്നോട്ടു പോകുന്നില്ലെന്ന നിലപാടിലാണ് സപ്ലൈകോ.
അതേസമയം, വിലവർധനയെക്കുറിച്ചുള്ള പഠനം പൂർത്തിയാക്കിയ സമിതിയുടെ റിപ്പോർട്ട് അടുത്ത മന്ത്രിസഭായോഗത്തിന്‍റെ പരിഗണയ്ക്ക് വന്നേക്കും. വിപണിയിൽ വിലമാറുന്നതിനനുസരിച്ച് സബ്സിഡി ഇടയ്ക്കിടെ പരിശോധിക്കും വിധമാണ് പുനസംഘടനയെന്നാണ് വിവരം.