supreme court allowed abortion for 14-year-old rape survivor  
Kerala

പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീംകോടതി; അതിജീവിതയായ 14- കാരിക്കു ഗര്‍ഭഛിദ്രത്തിന് അനുമതി

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായ പതിനാലുകാരിയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതിയുടെ അനുമതി. ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറഞ്ഞത്.

30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി. 24 ആഴ്ച പിന്നിട്ടാൽ ഗര്‍ഭഛിദ്രം നടത്താന്‍ കോടതിയുടെ അമുനതി ആവശ്യമാണ്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി തള്ളിയ ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് ഇപ്പോൾ സുപ്രീംകോടതിയുടെ വിധി. ഇതൊരു അസാധാരണ കേസാണെന്നും ആശുപത്രി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗര്‍ഭഛിദ്രത്തിന് അനുമതി നൽകിയിരിക്കുന്നതെന്നും കോടതി അറിയിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു