'കേരളത്തിൽ എയിംസ് വരും, വന്നിരിക്കും'; വിമർശനങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി 
Kerala

'കേരളത്തിൽ എയിംസ് വരും, വന്നിരിക്കും'; വിമർശനങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്‍റെ ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചുവെന്ന വിമർശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വരും, വന്നിരിക്കും. എന്നാൽ സംസ്ഥാനം കൃത്യമായി സ്ഥലം ഏറ്റെടുത്തു തരണം. കോഴിക്കോട് കിനാലൂരിൽ ഏറ്റെടുത്ത 150 ഏക്കർ സ്ഥലം മാത്രം മതിയാകുമോ എന്നും സുരേഷ് ഗോപി ചോദിച്ചു.

തൊഴിലവസരങ്ങൾ ഒരുങ്ങുന്ന മേഖലയ്ക്ക് ഏതു തരത്തിലുള്ള തലോടലാണ് കേന്ദ്ര ബജറ്റ് നൽകിയത്.

കേരളത്തിൽ ചെറുപ്പക്കാരും സ്ത്രീകളും ഇല്ലേ. ഫിഷറീസ് ഇല്ലേ. വസ്തുതകൾ പരിശോധിക്കൂ എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു