'ഹമാര സംവിധാൻ, ഹമാര സമ്മാൻ ' ക്യാംപെയ്ൻ സംസ്ഥാന‌തല ഉദ്ഘാടനവും സിഎസ്‍സി ടെലിലോ 2.0 മൊബൈൽ ആപ്പ് പ്രകാശനവും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കുന്നു. 
Kerala

സൗജന്യ നിയമോപദേശത്തിന് Tele-Law ആപ്പ്

തിരുവനന്തപുരം: ഇന്ത്യയുടെ 75-ാം വാർഷിക റിപ്പബ്ലിക്കിന്‍റെ സ്മരണയ്ക്കായുള്ള 'ഹമാരാ സംവിധാൻ, ഹമാരാ സമ്മാൻ' എന്ന കാംപെയിന്‍റെ സംസ്ഥാനതല ഉദ്ഘാടനവും സിഎസ്‍സി ടെലി-ലോ 2.0 (Tele-Law 2.0) മൊബൈൽ ആപ്പിന്‍റെ ലോഞ്ചിങ്ങും തിരുവനന്തപുരത്ത് ടാഗോർ തീയേറ്ററിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ നിർവഹിച്ചു.

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളോടുള്ള 'ഞങ്ങളുടെ കൂട്ടായ പ്രതിബദ്ധത പുനഃസ്ഥാപിക്കുക' എന്നതാണ് കാംപെയിന്‍റെ ലക്ഷ്യം. സാധരണ ജനങ്ങൾക്ക് സൗജന്യ നിയമ ഉപദേശം നൽകുന്നതിനും നിയമത്തെക്കുറിച്ചു അവബോധം എത്തിക്കാനും നീതിന്യായ വകുപ്പും സിഎസ്‍‌സിയും സംയുക്തമായി ആരംഭിച്ച പദ്ധതി ആണ് ടെലി-ലോ. സൗജന്യ നിയമോപദേശത്തിനായി ആപ്പ് മുഖേനയോ സിഎസ്‍സി ഡിജിറ്റൽ സേവ കേന്ദ്രങ്ങൾ മുഖേനയോ സൗജന്യമായി രജിസ്റ്റർ ചെയ്യാം.

കേന്ദ്രസംസ്ഥാന ഓൺലൈൻ സേവനങ്ങൾ കൃത്യമായ രീതിയിൽ ജനങ്ങളിലേക്കെത്തിക്കാൻ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ സംരംഭമായ സിഎസ്‍സി മറ്റ് ഓൺലൈൻ സേവനങ്ങളോടൊപ്പം ടെലിലോ രജിസ്ട്രേഷനും പൊതുജനങ്ങൾക്ക് ചെയ്യാനാകും.

ഗവർണർക്കൊപ്പം കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടർ അനുകുമാരി, കേരള സ്റ്റേറ്റ് ലോ സെക്രട്ടറി കെ.ജി. സനൽ കുമാർ, കെൽസ മെമ്പർ സെക്രട്ടറിയും ഹൈ ജോഷി ജോൺ, സിഎസ്‍സി സംസ്ഥാന മേധാവി സുവിദ് വിജയൻ തുടങ്ങിയവരും പങ്കെടുത്തു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ