wcc  
Kerala

നാല് സ്ത്രീ സംവിധായകരുടെ സിനിമകൾ ഉൾപ്പെടുത്തിയത് വലിയ മാറ്റം: WCC

ആത്മബലത്തിന്‍റെയും, നിശ്ചയദാർഢ്യത്തിന്‍റെയും കൂടി തെളിവാണ് ഈ സിനിമകൾ.

തിരുവനന്തപുരം: കേരളത്തിലെ നാല് സ്ത്രീ സംവിധായകരുടെ സിനിമകൾ ഐഎഫ്എഫ്കെ തെരഞ്ഞെടുപ്പിൽ ഉൾപ്പെട്ടു എന്നത് വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ WCC. "അവർ ഞങ്ങളെ കുഴിച്ചുമൂടാൻ ശ്രമിച്ചു, പക്ഷെ ഞങ്ങൾ വിത്തുകളാണെന്ന് അവരറിഞ്ഞില്ല' എന്ന മെക്സിക്കൻ പഴഞ്ചൊല്ല് ഉദ്ധരിച്ചാണ് WCC യുടെ പ്രതികരണം സമൂഹ്യ മാധ്യമങ്ങളിലെ ത്തിരിക്കുന്നത്.

ഈ വർഷത്തെ ഐഎഫ്എഫ്കെയിൽ ഇന്‍റർനാഷണൽ കോംപറ്റീഷൻ വിഭാഗത്തിൽ ഇന്ദു ലക്ഷ്മിയുടെ "അപ്പുറം' എന്ന സിനിമയും, "മലയാളം ടുഡേ' വിഭാഗത്തിൽ ആദിത്യ ബേബിയുടെ "കാമദേവന്‍ നക്ഷത്രം കണ്ടു', ശോഭന പടിഞ്ഞാറ്റിലിന്‍റെ "ഗേൾ ഫ്രണ്ട്സ്', ശിവരഞ്ജിനി ജെ.യുടെ "വിക്ടോറിയ' എന്നീ സിനിമകളും തെരഞ്ഞെടുക്കപ്പെട്ടത് അങ്ങേയറ്റം അഭിമാനത്തോടെയാണ് കാണുന്നത്.

ഈ മിടുക്കികൾ അവരുടെ കഥകൾ പങ്കിടുന്നതിനായി എണ്ണമറ്റ വെല്ലുവിളികൾ തരണം ചെയ്തിട്ടുണ്ട്. അവരുടെ ആത്മബലത്തിന്‍റെയും, നിശ്ചയദാർഢ്യത്തിന്‍റെയും കൂടി തെളിവാണ് ഈ സിനിമകൾ. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സിനിമകളുടെയും പിന്നണി പ്രവർത്തകർക്കും ഈ വിഭാഗത്തിലേക്ക് ഗംഭീര സിനിമകൾ തെരഞ്ഞെടുത്ത ജൂറി തീരുമാനത്തിനും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും WCC ചൂണ്ടിക്കാട്ടി.

മത്സ്യബന്ധന ബോട്ടും അന്തർവാഹിനിയും കൂട്ടിയിടിച്ചു; 2 പേരെ കാണാനില്ല

അണലി ഉൾപ്പെടെ 33 പാമ്പുകൾ, 14 കാട്ടുപന്നികൾ; സന്നിധാനത്ത് തീർഥാടകർക്ക് മുന്നറിയിപ്പുമായി വനം വകുപ്പ്

ഇന്ത‍്യൻ വിദ്യാർഥി അമെരിക്കയിൽ വെടിയേറ്റ് മരിച്ചു

ഇന്ത്യക്കാർക്ക് ആശ്വാസം; വിമാനത്താവളങ്ങളിൽ അധിക പരിശോധന വേണമെന്ന ഉത്തരവ് പിൻവലിച്ച് കാനഡ

എഴുത്തുകാരൻ ഓംചേരി എൻ.എൻ. പിള്ള അന്തരിച്ചു