കോട്ടക്കൽ ആര‍്യവൈദ‍്യശാലയ്ക്ക് എതിരെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; വ്ളോഗർ അറസ്റ്റിൽ 
Kerala

കോട്ടക്കൽ ആര‍്യവൈദ‍്യശാലയ്ക്ക് എതിരെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; വ്ളോഗർ അറസ്റ്റിൽ

ആലപ്പുഴ പുതുവൻ ഹൗസിൽ അഖിലേഷ് (37)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

മലപ്പുറം: കോട്ടക്കൽ ആര‍്യവൈദ‍്യശാലയ്ക്ക് എതിരെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്ളോഗറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസിൽ അഖിലേഷ് (37)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വൈദ‍്യശാലയിൽ അതിക്രമിച്ച് കയറുകയും സ്ഥാപനത്തിനെതിരെയുള്ള വീഡിയോ ദൃശ‍്യങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പരസ‍്യം നൽകണമെന്ന് ആവ‍ശ‍്യപ്പെടുകയും ചെയ്തു. വൈദ‍്യശാലയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന തരത്തിലുള്ള വീഡിയോ ദൃശ‍്യങ്ങൾ പിആർഒയ്ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.

തുടർന്ന് സ്ഥാപനത്തെക്കുറിച്ച് വീഡിയോ ചെയ്യാനുള്ള ഓർഡറും ഒരു വർഷത്തേക്ക് പരസ‍്യത്തിനായി മൂന്ന് ലക്ഷം രൂപ നൽകണമെന്നും ആവശ‍്യപ്പെട്ടു. ഇല്ലെങ്കിൽ വീഡിയോ ദൃശ‍്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഇൻസ്പെക്‌ടർ വിനോദ് വലിയാട്ടൂരിന്‍റെ നേതൃത്വത്തിലുള്ള സംഘം തൃപ്പൂണിത്തുറയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

'വ‍്യൂ പോയന്‍റ് ആലപ്പുഴ' യൂട‍്യൂബ് ചാനലിലെ ജീവനക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ആര‍്യ വൈദ‍്യശാലയിൽ എത്തിയത്. കൊടുങ്ങല്ലൂർ, ആളൂർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം