കൊച്ചി: ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. നവംബർ 14 വ്യാഴാഴ്ച് രാവിലെ 8:45 ന് ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ടിഷ്യൂ പേപ്പറിൽ നിന്നുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് വയ്ക്കുമെന്നായിരുന്നു ടിഷ്യൂ പേപ്പറിലെ ഭീഷണി സന്ദേശം.
രാവിലെ 8:45 ന് കൊച്ചിയിലെത്തിയ വിമാനം തിരിച്ച് 9:30യ്ക്ക് തിരികെ ഡൽഹിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനത്തിലും വിമാനത്താവളത്തിലും വിശദമായ അന്വേഷണം നടത്തി. പരിശോധനയിൽ സംശയകരമായി യാതൊന്നും കണ്ടെത്തിയിട്ടില്ല. തുടർന്ന് പകൽ 11മണിയോടെയാണ് വിമാനം ഡൽഹിക്ക് പുറപ്പെട്ടത്. ടിഷ്യൂ പേപ്പറിൽ ഭീഷണി സന്ദേശം എഴുതി വച്ചയാൾക്കായി വിമാനത്തിലെ യാത്രക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.