ആലപ്പുഴ: ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള ചിൽഡ്രൻസ് ഹോമിൽനിന്നും മൂന്നു കുട്ടികളെ കാണാതായി. ആലപ്പുഴ കഞ്ഞിക്കുഴിയിലുള്ള ഹോപ് ചിൽഡ്രൻസ് ഹോമിൽനിന്നുമാണ് തിങ്കളാഴ്ച വൈകിട്ട് കുട്ടികളെ കാണാതായത്. 14, 15 വയസുള്ള ആൺകുട്ടികളെയാണ് കാണാതായത്.
സമീപപ്രദേശങ്ങളിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാരാരിക്കുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.