Jose Vallur 
Kerala

''മുരളീധരന്‍റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു'': ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരും രാജിവച്ചു

തൃശൂർ: തൃശൂർ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ജോസ് വള്ളൂർ രാജിവച്ചു. ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂർ രാജി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്‍റെ തോൽവിയെ തുടർന്ന് ഡിസിസി ഓഫിസിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി.

ജില്ലാ യുഡിഎഫ് ചെയർമാൻ എം.പി. വിൻസെന്‍റും രാജിവച്ചിട്ടുണ്ട്. ഡിസിസി ഓഫീസിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുകയാണെന്ന് എംപി വിന്‍സെന്‍റ് വ്യക്തമാക്കി. കെ.മുരളീധരന്‍റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ജോസ് വള്ളൂർ പറഞ്ഞു. തൃശ്ശൂർ ഡിഡിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി എം.പി വിൻസെന്‍റും അറിയിച്ചു

കെ. മുരളീധരന്‍റെ തോല്‍വിയും തുടര്‍ന്ന് ഡിസിസി ഓഫീസിലുണ്ടായ കൂട്ടയടിയിലും ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍, എംപി വിന്‍സെന്‍റ് എന്നിവരുടെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എഐസിസി നിര്‍ദേശം കെപിസിസി ഇരുനേതാക്കളെയും അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ഇരുവരും രാജി പ്രഖ്യാപനം നടത്തിയത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ