Kerala

തൃശൂർ പൂരം; മദ്യനിരോധന സമയക്രമത്തിൽ മാറ്റം

നേരത്തെ ഏപ്രിൽ 19 ന് പുലർച്ചെ 2 മണി മുതൽ 20 ന് ഉച്ചയ്ക്ക് 2 വരെയായിരുന്നു മദ്യ നിരോധനം ഏർപ്പെടുത്തിയിരുന്നത്

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് മദ്യ നിരോധന സമയക്രമത്തിൽ മാറ്റം വരുത്തി ജില്ലാ കലക്‌ടർ. ഹൈക്കോടതി വിധിയെ തുടർന്നാണ് ഭേദഗതി വരുത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ 20 ന് രാവിലെ 10 മണിവരെയാണ് തൃശൂർ കോർപ്പറേഷൻ പരിധിയിൽ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയുമാണ് നിരോധിച്ചത്.

നേരത്തെ ഏപ്രിൽ 19 ന് പുലർച്ചെ 2 മണി മുതൽ 20 ന് ഉച്ചയ്ക്ക് 2 വരെയായിരുന്നു മദ്യ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഈ ഉത്തരവാണ് ഭേദഗതി ചെയ്തത്.

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ തിങ്കളാഴ്ച വരെ സമയം അനുവദിച്ച് കോടതി

സന്നിധാനത്ത് മുറി വേണോ ?

ഓസ്ട്രേലിയയെ വെള്ളം കുടിപ്പിച്ച് ബുംറയും കൂട്ടരും; 67 റൺസിനിടെ 7 വിക്കറ്റ് നഷ്ടം

മത്സ്യബന്ധന ബോട്ടും അന്തർവാഹിനിയും കൂട്ടിയിടിച്ചു; 2 പേരെ കാണാനില്ല

കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ കമ്മീഷണര്‍ പിടിയിൽ