കള്ള്- പ്രതീകാത്മക ചിത്രം മദ്യപാനം ആരോഗ്യത്തിനു ഹാനികരം
Kerala

15 വയസുകാരിക്ക് കള്ള് കൊടുത്തു: ഷാപ്പിന്‍റെ ലൈസൻസ് റദ്ദാക്കി

തൃശൂർ: പതിനഞ്ചുകാരിക്ക് കള്ള് നൽകിയ ഷാപ്പിന്‍റെ ലൈസൻസ് എക്സൈസ് കമ്മീഷണർ റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്‍റെ ലൈസൻസാണ് റദ്ദാക്കിയത്. അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

ഈ മാസം രണ്ടിനാണ് സംഭവം. ആൺ‌സുഹൃത്തിനൊപ്പം സ്നേഹതീരം ബീച്ചിലെത്തിയ പതിനഞ്ചുകാരി ഷാപ്പിൽ കയറി മദ്യപിച്ചിരുന്നു. തുടർന്ന് പൊലീസ് പരിശോധനയിൽ‌ പിടിയിലാവുകയും ചെയ്തു.

പൊലീസ് വിവരം തിരക്കിയതോടെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് സുഹൃത്തിനെയും ഷാപ്പ് മാനേജരെയും അറസ്റ്റ് ചെയ്തു. റിമാൻഡിലായിരുന്ന ഇവർ ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. ഷാപ്പ് നടത്തിയിരുന്ന ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മറ്റ് ആറ് ഷാപ്പുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു