സ്വന്തം ലേഖകൻ
ഷാർജ: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ.
ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് സ്വകാര്യ സർവകലാശാലകൾ, സ്വയംഭരണം, വിദേശ സർവകലാശാലകൾ എന്നീ മൂന്ന് ഘടകങ്ങൾ ഉൾപ്പെടുത്തി വിദ്യാഭ്യാസ നവീകരണ നിയമത്തിന് ആവശ്യമായ ശുപാർശകൾ നൽകിയിരുന്നു. ഇത് പിന്നീട് വിവാദമാവുകയും താൻ ആക്രമിക്കപ്പെടുകയും ചെയ്തു.
ഇപ്പോൾ പിണറായി വിജയൻ സർക്കാർ തന്‍റെ ശുപാർശകളിലെ ചില കാര്യങ്ങൾ നടപ്പാക്കാൻ പോകുന്നു എന്നാണ് മനസിലാക്കുന്നത്. സർക്കാർ തന്നോട് ക്ഷമ ചോദിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു.