അരുണ്‍ 
Kerala

അച്ഛനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

പിതാവ് അനില്‍കുമാറും മൂത്തമകന്‍ കൃഷ്ണപ്രസാദുമൊത്ത് കടവില്‍ കുളിക്കുന്നതിനിടെ ഇളയമകന്‍ അരുണ്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു

തിരുവനന്തപുരം: പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മലയിന്‍കീഴ് മഠത്തിങ്ങല്‍ക്കര അനൂപ് ഭവനില്‍ അനില്‍കുമാറിന്റെ മകന്‍ അരുണ്‍ (13) ആണ് മരിച്ചത്. മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അരുണ്‍. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പിതാവ് അനില്‍കുമാറും മൂത്തമകന്‍ കൃഷ്ണപ്രസാദുമൊത്ത് കടവില്‍ കുളിക്കുന്നതിനിടെ ഇളയമകന്‍ അരുണ്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അനില്‍കുമാറിന്‍റേയും കൃഷ്ണപ്രസാദിന്‍റേയും നിലവിളി കേട്ട് നാട്ടുകാര്‍ എത്തി കുട്ടിയെ രക്ഷാപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗുണമുണ്ടായില്ല. തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. പക്ഷെ അപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ