Kerala

കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം: ബോഗി കത്തി നശിച്ചു

ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്‍റെ ബോഗിയാണ് കത്തി നശിച്ചത്.

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്‍റെ ബോഗി കത്തി നശിച്ചു. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്‍റെ ബോഗിയാണ് കത്തി നശിച്ചത്.

ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് ബോഗിയിൽ തീ പടരുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. അതേ സമയം സംഭവത്തിൽ അട്ടിമറിയുണ്ടോയെന്ന സംശയവും ശക്തമാണ്. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

ട്രെയിനിനു പുറത്തു നിന്ന് തീയിട്ടതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പുറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്നു യൂണിറ്റ് അഗ്നിശമനാ സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്.

സമീപത്തെ ബോഗികൾക്ക് കേടുപാടുകൾ ഇല്ല. കോഴിക്കോട് ഏലത്തൂരിൽ ഷാറൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് വീണ്ടും അപകടമുണ്ടായത്.

ട്രെയിനിന് ആസൂത്രിതമായി തീ വച്ചതെന്ന സംശയം ബലപ്പെടുന്നു. ബോഗിയുടെ ജനൽച്ചില്ല് തകർത്ത നിലയിലാണുള്ളത്. അക്രമി ട്രെയിനിൽ പ്രവേശിക്കാനായി ജനൽച്ചില്ല് തകർത്തതാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

മാത്തൂർ പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് മരണം

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലിൽ

ഉറക്ക ഗുളിക ചേർത്ത ഫ്രൈഡ് റൈസ് നൽകി, പെട്രോളൊഴിച്ച് കത്തിച്ചു; ഭർതൃമാതാവിനെ കൊന്ന കേസിൽ യുവതിയും കാമുകനും പിടിയിൽ

കൂടിയും കുറഞ്ഞും ഉറച്ചു നിൽക്കാതെ സ്വർണം; 480 രൂപ കൂടി പവന് 55,960 രൂപയായി

പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോർ‌ട്ട് നൽകാൻ വനിതാ കമ്മിഷൻ