കനത്ത മഴ: ആലപ്പുഴയിലും കൊല്ലത്തും ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  File image
Kerala

കനത്ത മഴ: ആലപ്പുഴയിലും കൊല്ലത്തും ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തുമ്പോളിയിൽ ട്രാക്കിൽ തടസം നേരിട്ടതിനാൽ എറണാകുളത്തു നിന്നും ആലപ്പുഴ, കോട്ടയം വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്.

തിരുവനന്തപുരം: കനത്ത മഴയും കാറ്റും മൂലം സംസ്ഥാനത്ത് നിരവധി നാശനഷ്ടങ്ങൾ. ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണ് തടസം സൃഷ്ടിച്ചതിനാൽ കോട്ടയം- ആലപ്പുഴ ട്രെയിൻ സർവീസ് തടസ്സപ്പെട്ടു. തകഴിയിൽ ട്രാക്കിലേക്ക് മരണം വീണതിനാൽ കൊല്ലം- ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിൽ ട്രാക്കിൽ തടസം നേരിട്ടതിനാൽ എറണാകുളത്തു നിന്നും ആലപ്പുഴ, കോട്ടയം വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്.

എന്നാൽ എറണാകുളം- തിരുവനന്തപുരം, കോട്ടയം- തിരുവനന്തപുരം, ആലപ്പുഴ- തിരുവനന്തപുരം ട്രെയിനുകളെ ഈ പ്രശ്നങ്ങൾ ബാധിച്ചിട്ടില്ല.

കൊല്ലം പരവൂർ മേഖലയിൽ ട്രാക്കിലേക്ക് മരം വീണതിനാൽ കോട്ടയത്തു നിന്നുമുള്ള പാലരുവി എക്സ്പ്രസ് ഓച്ചിറയിൽ ദീർഘനേരം പിടിച്ചിട്ടു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?