kerala highcourt 
Kerala

വ​സ്‌തു കൈ​മാറ്റം: ര​ജി​സ്ട്രേഷന് മു​ന്നാ​ധാ​രം നി​ർ​ബ​ന്ധ​മ​ല്ല

മു​ന്‍കാ​ല ആ​ധാ​രം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ഷേ​ധി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

കൊ​ച്ചി: വ​സ്തു​വി​ന്‍റെ കൈ​വ​ശാ​വ​കാ​ശം മ​റ്റൊ​രാ​ൾ​ക്കു കൈ​മാ​റി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മു​ന്നാ​ധാ​രം നി​ർ​ബ​ന്ധ​മ​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ ഒ​രു വ്യ​ക്തി അ​യാ​ളു​ടെ പ​ക്ക​ലു​ള്ള അ​വ​കാ​ശ​മാ​ണു മ​റ്റൊ​രാ​ള്‍ക്കു കൈ​മാ​റു​ന്ന​ത്.

അ​തു​കൊ​ണ്ടു ത​ന്നെ മു​ന്‍കാ​ല ആ​ധാ​രം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ഷേ​ധി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. മു​ന്നാ​ധാ​രം ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ കൈ​വ​ശാ​വ​കാ​ശം കൈ​മാ​റി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സ​ബ് ര​ജി​സ്ട്രാ​ര്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ സ്വ​ദേ​ശി ബാ​ല​ച​ന്ദ്ര​ന്‍, പ്രേ​മ​കു​മാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ല്‍കി​യ ഹ​ര്‍ജി​യി​ലാ​ണ് ജ​സ്റ്റി​സ് പി. ​ഗോ​പി​നാ​ഥി​ന്‍റെ ഉ​ത്ത​ര​വ്.

കൈ​വ​ശാ​വ​കാ​ശം കൈ​മാ​റി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​ന്‍ നി​യ​മ​പ്ര​കാ​രം വി​ല​ക്കി​ല്ലെ​ന്നും കൈ​വ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം പാ​ട്ടാ​വ​കാ​ശ​മാ​ണോ ഉ​ട​മ​സ്ഥാ​വ​കാ​ശ​മാ​ണോ എ​ന്ന​തു സ​ബ് ര​ജി​സ്ട്രാ​ര്‍മാ​ര്‍ നോ​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​റ്റൊ​രു കേ​സി​ല്‍ ഹൈ​ക്കോ​ട​തി വി​ധി​ച്ചി​ട്ടു​ള്ള​തു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രാ​ള്‍ക്കു ല​ഭ്യ​മാ​യ അ​വ​കാ​ശം മാ​ത്ര​മാ​ണ് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന​ത്.

പ്ര​മാ​ണ​ത്തി​ലെ വാ​ച​ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം ഉ​ട​മ​സ്ഥ​ത ഉ​ള്‍പ്പെ​ടെ അ​വ​കാ​ശ​ങ്ങ​ള്‍ അ​ന്തി​മ​മാ​യി സ്ഥാ​പി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും മു​ന്‍ ഉ​ത്ത​ര​വി​ലു​ണ്ട്. ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​യ​മ​ത്തി​ലെ പ​തി​നേ​ഴാം വ​കു​പ്പ് പ്ര​കാ​രം മു​ന്നാ​ധാ​രം നി​ഷ്‌​ക​ര്‍ഷി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര്‍ജി​ക്കാ​രു​ടെ വാ​ദം. കൈ​വ​ശാ​വ​കാ​ശം പോ​ലും കൈ​മാ​റ്റം ചെ​യ്യാ​നാ​കു​മെ​ന്നും സ​ര്‍ക്കാ​ര്‍ ഭൂ​മി​യ​ല്ലാ​ത്ത​തി​നാ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്നും ഹ​ര്‍ജി​ക്കാ​ര്‍ വാ​ദി​ച്ചു. മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച് കൊ​ണ്ട് ഹ​ര്‍ജി​ക്കാ​ര്‍ക്കു ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കാ​ന്‍ കോ​ട​തി നി​ര്‍ദേ​ശി​ച്ചു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും