Kerala

സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

52 ദിവസത്തെ ട്രോളിങ് നിരോധനമാണ് ഏർപ്പെടുത്തിയത്.

തിരുവനന്തപുരം: കേ​ര​ള തീ​ര​ദേ​ശ​പ്ര​ദേ​ശ​ത്തെ ക​ട​ലി​ല്‍ ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. സംസ്ഥാന മന്ത്രിസഭാ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്.

മത്സ്യങ്ങളുടെ പ്രജനകാലം കണക്കിലെടുതത് 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് ഏർപ്പെടുത്തിയത്. ഈ സമ‍യത്ത് കരയിൽ നിന്നും 12 നോട്ടിക്കൽ മൈൽ വരെയുള്ള മേഖലയിൽ ട്രോളിങ് നടത്തുന്നലർക്കെതിരെ‍യും കർശന നടപടിയുണ്ടാകും.

ട്രോളിങ് നിരോധന കാലത്ത് തീരക്കടലിൽ മത്സ്യബന്ധനം നടത്താന്‍ ചെറുവള്ളങ്ങൾക്ക് നിരോധനമില്ല. 4000-ത്തോളം ട്രോൾ ബോട്ടുകൾക്കും വിദൂര മേഖലകളിലേക്കു മീന്‍ പിടിക്കാന്‍ പോകുന്ന ബോട്ടുകൾക്കും ഈ നിരോധനം ബാധകമാണ്. പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നവർക്ക് എന്നാൽ നിരോധനം തടസമല്ല.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ