Kerala

കാട്ടാക്കട കോളെജിലെ എസ്എഫ്ഐ ആൾമാറാട്ടം: കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിലെ യുയുസി ലിസ്റ്റിൽ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് കോളെജ് പ്രിൻസിപ്പലിനും എസ്എഫ്ഐ നേതാവിനുമെതിരേ കേസെടുത്ത് പൊലീസ്. കോളെജ് പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജുവാണ് ഒന്നാം പ്രതി. ബിരുദ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായി എ. വിശാഖ് രണ്ടാം പ്രതിയാണ്.

ഇരുവർക്കുമെതിരേ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേരള സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിലാണ് കാട്ടാക്കട പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ക്രിസ്റ്റ്യൻ കോളെജിലെ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച എ.എസ് അനഘയ്ക്കു പകരം വിശാഖിന്‍റെ പേരുൾപ്പെടുത്തിയ ലിസ്റ്റ് സർവകലാശാലയ്ക്കു കൈമാറിയതാണ് കേസിനാസ്പദമായ സംഭവം.

ആൾമാറാട്ടം ചൂണ്ടിക്കാട്ടി കെഎസ് യു പരാതി നൽകിയതിനെത്തുടർന്ന് പ്രിൻസിപ്പൽ പിശകു പറ്റിയതായി സമ്മതിച്ചു. സംഭവം വിവാദമായതോടെ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പു മാറ്റി വച്ചിരിക്കുകയാണ്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ