കൊല്ലം  file
Kerala

കൊല്ലത്ത് വളളം മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ്(24), അജിത്(23) എന്നിവരാണ് മരിച്ചത്.

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി പള്ളിക്കലാറില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ്(24), അജിത്(23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മീന്‍ പിടിക്കാനായാണ് നാല് യുവാക്കള്‍ പള്ളിക്കലാറില്‍ എത്തിയത്.

ഇതിനിടെയാണ് ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞത്. 2 പേ‍ര്‍ നീന്തി രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയില്‍ നിന്ന് അഗ്നിശമന സേനയുടെ സ്കൂബ ടീം എത്തിയാണ് 2 പേരെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർച്ചയായി പെയ്ത മഴയിൽ ആറ്റിൽ ഒഴുക്ക് കൂടുതലായിരുന്നു. രക്ഷാപ്രവർത്തനത്തിനും മഴ വെല്ലുവിളിയായി.

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം

ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല

പുടിൻ ഇന്ത്യയിലേക്ക്