under kerala bank in rbi act 
Kerala

കേരള ബാങ്ക് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ

കൊച്ചു പള്ളുരുത്തിയിൽ പുതിയേടത്ത് പി.ബി. ഹേമലത നൽകിയ പരാതി ഹർജി പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവായത്

തിരുവനന്തപുരം: കേരള ബാങ്കിന് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വിവരാവകാശ നിയമം ബാധകമാണെന്നും വിവരാവകാശ നിയമം 2005 പ്രകാരം പൗരന്മാർക്ക് വിവരം നൽകുന്നതിന് ബാധ്യതയുണ്ടെന്നും വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് ഉത്തരവിട്ടു.

കൊച്ചു പള്ളുരുത്തിയിൽ പുതിയേടത്ത് പി.ബി. ഹേമലത നൽകിയ പരാതി ഹർജി പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവായത്. വിവരാവകാശ നിയമപ്രകാരം കേരള ബാങ്കിൽ നൽകിയ അപേക്ഷയിന്മേൽ വിവരം നൽകിയില്ലെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള പരാതി ഹർജിയിലാണ് കമ്മിഷൻ ഉത്തരവ്.

സർക്കാർ പുറപ്പെടുവിച്ച ഉത്തരവു മുഖേന സ്ഥാപിക്കപ്പെട്ട സ്ഥാപനം എന്ന നിലയിലും സർക്കാരിന്‍റെ ഗണ്യമായ സാമ്പത്തികസഹായം ലഭിച്ചിട്ടുള്ള സ്ഥാപനം എന്ന നിലയിലും വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ കേരള ബാങ്ക് വരുമെന്നും കേരള ബാങ്കിൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാരെയും അപ്പീൽ അധികാരിയേയും നിയമിക്കണമെന്നും ജനറൽ മാനെജർക്ക് കമ്മിഷൻ നിർദേശം നൽകി.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ