Kerala

ആകാശത്ത് അജ്ഞാത വസ്തു; വിമാന സർവീസുകൾ റദ്ദാക്കി റഷ്യ

വിമാന സർവ്വീസുകൾ റദ്ദാക്കിയതിനെ പറ്റി റഷ്യൻ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

മോസ്കോ: റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബർഗിലെ പുൽകോവോ എയർപോർട്ടിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി. ആകാശത്ത് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് വിമാന സർവ്വീസുകൾ അടിയന്തരമായി റദ്ദാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ വിമാന സർവ്വീസുകൾ റദ്ദാക്കിയതിനെ പറ്റി റഷ്യൻ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആകാശത്തുകണ്ട വസ്തുവിനെ കുറിച്ച് അന്വേഷിക്കാൻ ഫൈറ്റർ ജെറ്റുകളെ നിയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ റഷ്യയിലെ മറ്റു നഗരങ്ങളിൽ നിന്നും സെന്‍റ് പീറ്റേഴ്സ് ബർഗിലേക്ക് പുറപ്പെട്ട വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത